ഡല്‍ഹിയില്‍ പത്തുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് തല തകര്‍ത്തു കൊലപ്പെടുത്തി ; രണ്ടുപേര്‍ കസ്റ്റഡിയില്‍

ഡല്‍ഹിയില്‍ പത്തുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് തല തകര്‍ത്തു കൊലപ്പെടുത്തി ; രണ്ടുപേര്‍ കസ്റ്റഡിയില്‍
നരേല മേഖലയില്‍ 10 വയസുകാരിയെ രണ്ട് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കല്ലും ഇഷ്ടികയും ഉപയോഗിച്ച് കുട്ടിയുടെ തല തിരിച്ചറിയാനാകാത്തവിധം തകര്‍ത്ത നിലയിലായിരുന്നു.

സംഭവത്തില്‍ ഫാക്ടറി തൊഴിലാളികളായ രാഹുല്‍ (20), ദേവദത്ത് (30) എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

രാത്രി 9:45 ഓടെ അത്താഴം കഴിഞ്ഞ് കളിക്കാന്‍ പോയ മകള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് താനും കുടുംബവും തിരയാന്‍ തുടങ്ങിയെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. തല തകര്‍ത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഔട്ടര്‍നോര്‍ത്ത്) രവികുമാര്‍ സിംഗ് പറഞ്ഞു. ഫോറന്‍സിക് സംഘത്തെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി.

Other News in this category



4malayalees Recommends