മദ്യപാനം നിര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്ക് ഉപദേശം, ചപ്പാത്തിക്കോല്‍ കാണിച്ച് നിലയ്ക്ക് നിര്‍ത്താന്‍ ഭാര്യമാര്‍ക്ക് കഴിയണം, വിചിത്ര ഉപദേശവുമായി മധ്യപ്രദേശ് മന്ത്രി

മദ്യപാനം നിര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്ക് ഉപദേശം, ചപ്പാത്തിക്കോല്‍ കാണിച്ച് നിലയ്ക്ക് നിര്‍ത്താന്‍ ഭാര്യമാര്‍ക്ക് കഴിയണം, വിചിത്ര ഉപദേശവുമായി മധ്യപ്രദേശ് മന്ത്രി
ഭര്‍ത്താക്കന്മാരുടെ മദ്യപാനം നിര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്ക് ഒരു 'കിടിലന്‍' ഐഡിയ നല്‍കിയതാണ് മധ്യപ്രദേശ് മന്ത്രി. എന്നാല്‍ പിന്നെ കണ്ടത് സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോളും വിമര്‍ശനവും.

മധ്യപ്രദേശിലെ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായ നാരായണ്‍ സിങ് കുശ്‌വാഹയാണ് വിചിത്രനിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. ലഹരിക്കെതിരെ ഒരു ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയുടെ വാദം ഇങ്ങനെയാണ്; 'പുരുഷന്മാരുടെ മദ്യപാനം മാറ്റാന്‍ അവരെ സ്വന്തം വീട്ടില്‍ ഭാര്യയുടെയും മക്കളുടെയും മുന്‍പില്‍ മദ്യപിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. അങ്ങനെയെങ്കിലും അവര്‍ക്ക് കുറ്റബോധം വരും, മദ്യപാനം നിര്‍ത്തുകയും ചെയ്യും'.

കഴിഞ്ഞില്ല, മദ്യപിച്ച് വരുന്ന ഭര്‍ത്താക്കന്മാരെ നേരിടാനുള്ള പൊടിക്കൈയും മന്ത്രി വനിതകള്‍ക്ക് പറഞ്ഞുകൊടുത്തു. അവരെ ചപ്പാത്തിക്കോല് കാണിച്ച് നിലയ്ക്ക് നിര്‍ത്താന്‍ ഭാര്യമാര്‍ക്ക് കഴിയണമെന്നും അങ്ങനെ എല്ലായിടത്തും സ്ത്രീകള്‍ ഇത്തരത്തില്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മദ്യനിരോധനം ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. നേരത്തെതന്നെ ഈ ആശയം ഉണ്ടായിരുന്നുവെന്നും എന്നാല്‍ നിരോധനമുള്ള സംസ്ഥാനങ്ങളില്‍ മദ്യം ഇപ്പോഴും സുഗമമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭാവിയില്‍ ഇതില്‍ തീരുമാനമെടുക്കാനാകുമെന്നും മദ്യനിരോധനം പൊതുജന ബോധവല്‍ക്കരണത്തിലൂടെ സാധ്യമാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.



Other News in this category



4malayalees Recommends