നോയിഡയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മതില്‍ ഇടിഞ്ഞ് വീണു; മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം ; അഞ്ചുപേര്‍ക്ക് പരിക്കേറ്റു

നോയിഡയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മതില്‍ ഇടിഞ്ഞ് വീണു; മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം ; അഞ്ചുപേര്‍ക്ക് പരിക്കേറ്റു
ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പൂര്‍ ഗ്രാമത്തില്‍ നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞുവീണ് അപകടം. വെള്ളിയാഴ്ച്ച വൈകുന്നേരം നടന്ന അപകടത്തില്‍ മൂന്ന് കുട്ടികളാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വെള്ളിയാഴ്ച്ച രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ ഭിത്തിയുടെ അടിത്തറ ദുര്‍ബലമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. രാത്രി 7.45 ഓടെയാണ് സംഭവം.

സഗീര്‍ എന്ന വ്യക്തിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം. കുടുംബത്തില്‍ പെട്ട എട്ട് കുട്ടികള്‍ മതിലിന് സമീപം കളിക്കുകയായിരുന്നു. രാത്രി 7.45 ഓടെ വീടിന്റെ ഭിത്തി ഇടിഞ്ഞ് കുട്ടികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. പൊലീസും അത്യാഹിത സേനകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചവരില്‍ രണ്ട് വയസ്സുള്ള ഒരുകുട്ടിയുമുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ചു കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Other News in this category



4malayalees Recommends