അവരുടെ കൂടെ അഭിനയിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു: അന്ന ബെന്‍

അവരുടെ കൂടെ അഭിനയിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു: അന്ന ബെന്‍
തന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയായ ശോഭനയോടൊപ്പം അഭിനയിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് അന്ന ബെന്‍ പറയുന്നത്.

'ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ള ചിത്രങ്ങളെക്കാള്‍ പതിന്മടങ്ങ് ബജറ്റിലാണ് കല്‍ക്കി ഒരുക്കിയിരിക്കുന്നത്. സംവിധാനം, തിരക്കഥ എന്നിങ്ങനെ എല്ലാറ്റിലും വ്യത്യസ്ത കാണാം. ആദ്യമായാണ് ഗ്രീന്‍ ഫ്‌ലോറില്‍ അഭിനയിക്കുന്നത്. അവിടെ ക്യാന്‍വാസ് ശൂന്യമാണ്. കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണമെന്നു സംവിധായകന്റെ സഹായത്തോടെ നമ്മള്‍ തീരുമാനിക്കുകയാണ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാലു ഭാഷകളിലും ഡബ് ചെയ്തു. ദീപിക പദുക്കോണിന്റെ കൂടെ സീനുണ്ടായിരുന്നു. എല്ലാക്കാലത്തെയും എന്റെ പ്രിയപ്പെട്ട അഭിനേത്രി ശോഭനയാണ്. അവരുടെ കൂടെ അഭിനയിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു.' എന്നാണ് താരം പറയുന്നു.

Other News in this category



4malayalees Recommends