പലസ്തീന്‍ അനുകൂല നിലപാടെടുത്ത സെനറ്റര്‍ ഫാത്തിമ പെയ്മാനെ ലേബര്‍ സസ്‌പെന്‍ഡ് ചെയ്ത സംഭവം ; അനുകൂലിച്ച് മുസ്ലീം സംഘടനകള്‍ രംഗത്ത്

പലസ്തീന്‍ അനുകൂല നിലപാടെടുത്ത സെനറ്റര്‍ ഫാത്തിമ പെയ്മാനെ ലേബര്‍ സസ്‌പെന്‍ഡ് ചെയ്ത സംഭവം ; അനുകൂലിച്ച് മുസ്ലീം സംഘടനകള്‍ രംഗത്ത്
പലസ്തീന്‍ അനുകൂല നിലപാടെടുത്ത പ്രശ്‌നത്തില്‍ സെനറ്റര്‍ ഫാത്തിമ പെയ്മാനെ പിന്തുണച്ച് മുസ്ലീം സംഘടനകള്‍. ലേബര്‍ കോക്കസില്‍ നിന്ന് ഫാത്തിമ പെയ്മാനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത ലേബര്‍ തീരുമാനത്തെ മുസ്ലീം നേതാക്കള്‍ വിമര്‍ശിച്ചു.

വിഷയത്തില്‍ തുറന്ന കത്ത് മുസ്ലീം നേതാക്കള്‍ പുറത്തിറക്കി. ഗാസയിലെ ഇസ്രയേല്‍ ആക്രമണവുമായി ബന്ധപ്പെട്ട ലേബര്‍ നിലപാട് പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുമെന്ന് കത്തില്‍ പറയുന്നു.പലസ്തീന്‍ വിഷയത്തില്‍ ലേബര്‍ പാര്‍ട്ടി നിലപാടിനെതിരെ രംഗത്തുവന്ന ഫാത്തിമ പെയ്മാന്‍ ഇനിയും ക്രോസ് ബെഞ്ചിനൊപ്പം ചേരുമെന്ന് നിലപാടറിയിച്ചു. ഇതോടെയാണ് പാര്‍ട്ടി നടപടിയെടുത്തത്.

അതേസമയം തന്നെ അകറ്റി നിര്‍ത്തിയിരിക്കുകയാണെന്നും കോക്കസ് മീറ്റിങ്ങുകള്‍, ഇന്റേണല്‍ ചാറ്റുകള്‍,കമ്മറ്റികള്‍ എന്നിവയില്‍ നിന്ന് ഒഴിവാക്കി. തന്നെ നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കാനും ശ്രമം നടന്നുവരികയാണെന്നും ഇവര്‍ പ്രതികരിച്ചു.

Other News in this category



4malayalees Recommends