നാട്ടിലേക്ക് മടങ്ങവെ ഇന്ത്യന്‍ വംശജ വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു; നാല് വര്‍ഷത്തിന് ശേഷം ആദ്യമായി കുടുംബത്തെ കാണാന്‍ പുറപ്പെട്ട 24-കാരിക്ക് ദാരുണാന്ത്യം

നാട്ടിലേക്ക് മടങ്ങവെ ഇന്ത്യന്‍ വംശജ വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു; നാല് വര്‍ഷത്തിന് ശേഷം ആദ്യമായി കുടുംബത്തെ കാണാന്‍ പുറപ്പെട്ട 24-കാരിക്ക് ദാരുണാന്ത്യം
ഡല്‍ഹിയിലേക്ക് സഞ്ചരിച്ച വിമാനത്തില്‍ ഇന്ത്യന്‍ വംശജയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. മെല്‍ബണില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ യാത്ര ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു ദാരുണ സംഭവം.

ഷെഫായി മാറാന്‍ ആഗ്രഹിച്ചിരുന്ന മന്‍പ്രീത് കൗര്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആദ്യമായി നാട്ടിലേക്ക് യാത്ര ചെയ്യാനെത്തിയത്. എന്നാല്‍ ഈ ആഗ്രഹം വിജയിച്ചില്ല. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് തന്നെ 24-കാരിയായ മന്‍പ്രീതിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നതായി ഇവരുടെ സുഹൃത്ത് വെളിപ്പെടുത്തി.

ഇത് കാര്യമാക്കാതെ വിമാനത്തില്‍ കയറിയ മന്‍പ്രീത് കൗര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ശ്രമിക്കവെ പൊടുന്നനെ നിലത്തേക്ക് വീഴുകയും, സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നു.

കാബിന്‍ ക്രൂവും, എമര്‍ജന്‍സി സര്‍വ്വീസും ഇവരെ സഹായിക്കാനായി ഓടിയെത്തിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശ്വാസകോശത്തെ ബാധിക്കുന്ന ടൂബര്‍കുലോസിസ് ബാധിച്ചാണ് മരണമെന്നാണ് ഹെറാള്‍ഡ് സണ്‍ റിപ്പോര്‍ട്ട്.

പാചകം പഠിക്കുന്ന കൗര്‍ ഓസ്‌ട്രേലിയ പോസ്റ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. 2020 മാര്‍ച്ചില്‍ ഓസ്‌ട്രേലിയയിലേക്ക് വന്ന ശേഷം ആദ്യമായാണ് യുവതി രക്ഷിതാക്കളെ സന്ദര്‍ശിക്കാന്‍ നാട്ടിലേക്ക് തിരിക്കാന്‍ എത്തിയത്.

Other News in this category



4malayalees Recommends