ഈ ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റില്‍ കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുന്നു; കുറ്റകൃത്യങ്ങളുടെ തലസ്ഥാനത്ത് അക്രമങ്ങളും, ലൈംഗിക അക്രമവും, മോഷണങ്ങളും പതിവ് കാഴ്ച

ഈ ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റില്‍ കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുന്നു; കുറ്റകൃത്യങ്ങളുടെ തലസ്ഥാനത്ത് അക്രമങ്ങളും, ലൈംഗിക അക്രമവും, മോഷണങ്ങളും പതിവ് കാഴ്ച
ഓസ്‌ട്രേലിയയില്‍ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി പേരെടുത്ത് ക്യൂന്‍സ്‌ലാന്‍ഡ്. 58,479 അക്രമങ്ങളും, 49,490 ഭവനഭേദനങ്ങളുമാണ് 2023-ല്‍ മാത്രം ഈ സ്റ്റേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഓസ്‌ട്രേലിയ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു.

ക്യൂന്‍സ്‌ലാന്‍ഡ് കുറ്റകൃത്യങ്ങളുടെ തലസ്ഥാന കേന്ദ്രമാണെന്ന് പോലീസ് ഡാറ്റയും സ്ഥിരീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം 289,657 പേരാണ് ഇവിടെ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തോതാണിത്, കൂടാതെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ദ്ധനയും നേരിട്ടു.

അതിക്രമങ്ങള്‍, ലൈംഗിക അക്രമങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, ബ്ലാക്ക്‌മെയില്‍, കവര്‍ച്ച, ഭവഭേദനം, മോഷണം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളെല്ലാം തന്നെ വര്‍ദ്ധിക്കുന്നതായി ഡാറ്റ സ്ഥിരീകരിച്ചു. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത ജുവനൈല്‍ കുറ്റവാളികളുടെ എണ്ണവും ഉയരുന്നുണ്ട്.

2022-23 വര്‍ഷത്തില്‍ 55% യുവാക്കള്‍ ചെയ്ത കുറ്റകൃത്യങ്ങളിലും പലതവണ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരാണെന്ന് സ്റ്റേറിലെ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി കമ്മ്യൂണിറ്റി സേഫ്റ്റി പ്ലാനിന്റെ ഭാഗമായി 1.2 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതിയാണ് ക്യൂന്‍സ്‌ലാന്‍ഡ് പ്രീമിയര്‍ സ്റ്റീവന്‍ മൈല്‍സ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends