അമ്മയും സഹോദരിയും ഉള്‍പ്പെടുന്ന കുടുംബത്തിലെ ഏക പ്രതീക്ഷ, അലിന്‍രാജ് കാനഡയില്‍ മരണമടഞ്ഞപ്പോള്‍ പ്രതീക്ഷകളറ്റ് പാലക്കാട്ടെ ഈ കുടുംബം

അമ്മയും സഹോദരിയും ഉള്‍പ്പെടുന്ന കുടുംബത്തിലെ ഏക പ്രതീക്ഷ, അലിന്‍രാജ് കാനഡയില്‍ മരണമടഞ്ഞപ്പോള്‍ പ്രതീക്ഷകളറ്റ് പാലക്കാട്ടെ ഈ കുടുംബം
കാനഡയില്‍ ഒരാഴ്ച മുമ്പ് മുങ്ങിമരിച്ച മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ കാത്തിരിക്കുകയാണ് പാലക്കാട് കിഴക്കഞ്ചേരിയിലെ കുടുംബം. ഒന്നര വര്‍ഷം മുമ്പ് കാനഡയിലേക്ക് പഠനത്തിനായി പോയ അലിന്‍ രാജ് കൂട്ടുകാര്‍ക്കൊപ്പം വെള്ളത്തില്‍ കുളിക്കുമ്പോഴാണ് മുങ്ങി മരിച്ചത്.

അച്ഛന്‍ എട്ട് വര്‍ഷം മുമ്പ് മരിച്ചു. അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന് താങ്ങാകുമെന്ന പ്രതീക്ഷയിലാണ് കുടുംബ സ്വത്ത് വിറ്റ് അലിന്‍രാജ് കാനഡയിലേക്ക് പോയത്.

കഴിഞ്ഞ തിങ്കളാഴ്ച കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോയതാണ്. ബീച്ചില്‍ ഇറങ്ങിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിപ്പോയി. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തകരെത്തി തെരച്ചില്‍ നടത്തിയെങ്കിലും അലിനെ രക്ഷിക്കാനായില്ല.

കോഴ്‌സ് കഴിയാന്‍ ഇനിയും ഒന്നര വര്‍ഷം കൂടി ഉണ്ടായിരുന്നു. നല്ല ജോലി നേടണം. അമ്മയെ നോക്കണം. സ്വന്തമായി വീട് വെക്കണം പ്രതീക്ഷകള്‍ ഏറെയായിരുന്നു.

അലിന്‍ രാജിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇനിയും ഒരാഴ്ചയെങ്കിലും ആകുമെന്നാണ് കാനഡയില്‍ നിന്ന് അറിയിപ്പ് കിട്ടിയിരിക്കുന്നത്.

Other News in this category



4malayalees Recommends