സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയെ കറിക്കത്തി കൊണ്ട് കുത്തിവീഴ്ത്തി; അറസ്റ്റിലായത് 14-കാരന്‍; തീവ്രവാദി അക്രമമെന്ന് പോലീസ്

സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയെ കറിക്കത്തി കൊണ്ട് കുത്തിവീഴ്ത്തി; അറസ്റ്റിലായത് 14-കാരന്‍; തീവ്രവാദി അക്രമമെന്ന് പോലീസ്
യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ കൗമാരക്കാരനായ ആണ്‍കുട്ടി കുത്തിവീഴ്ത്തി. പിടിയിലായ കൗമാരക്കാരന്‍ പോലീസിനും, സുരക്ഷാ സര്‍വ്വീസിനും അറിവുള്ള വ്യക്തിയാണെന്ന് എന്‍എസ്ഡബ്യു പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് കാംപര്‍ഡൗണിലെ യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയില്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് എത്തിയത്. കറിക്കത്തി ഉപയോഗിച്ച് നടന്ന കത്തിക്കുത്തില്‍ പുരുഷ വിദ്യാര്‍ത്ഥിയുടെ കഴുത്തിലാണ് കുത്തേറ്റത്.

സൈനിക യൂണിഫോമിന് സമാനമായ വേഷത്തിലാണ് 14-കാരന്‍ എത്തിയതെന്ന് എന്‍എസ്ഡബ്യു പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ക്ക് വാള്‍ടണ്‍ പറഞ്ഞു. 22-കാരന് കുത്തേറ്റതോടെ ക്യാംപസ് അടച്ചിരുന്നു.

ഓണ്‍ലൈനിലൂടെ തീവ്രവാദത്തിലേക്ക് എത്തിപ്പെട്ട വ്യക്തിയാണ് അറസ്റ്റിലായിട്ടുള്ളതെന്ന് ആശങ്കയുള്ളതായി പോലീസ് മേധാവി വ്യക്തമാക്കി. കുട്ടികള്‍ക്ക് ഈ വിധത്തിലുള്ള അപകടങ്ങള്‍ സംഭവിക്കുന്നതിനെ കുറിച്ച് രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends