കനിയുടെ പ്ലാനിംഗിനെക്കുറിച്ച് ടീമിലെ ആര്‍ക്കും അറിവുണ്ടായിരുന്നില്ല ; ദിവ്യ പ്രഭ

കനിയുടെ പ്ലാനിംഗിനെക്കുറിച്ച് ടീമിലെ ആര്‍ക്കും അറിവുണ്ടായിരുന്നില്ല ; ദിവ്യ പ്രഭ
വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യമറിയിച്ച് കനി കുസൃതി തണ്ണിമത്തന്‍ ഡിസൈനിലുള്ള ബാഗുമായി എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ചാണ് കനി റെഡ് കാര്‍പെറ്റില്‍ തിളങ്ങിയത്. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തില്‍ കനിയുടെ സഹതാരവും സുഹൃത്തുമായ ദിവ്യ പ്രഭ.

കനിയുടെ അത്തരമൊരു പ്ലാനിങ്ങിനെ കുറിച്ച് ടീമിലെ ആര്‍ക്കും അറിവുണ്ടായിരുന്നില്ലെന്നാണ് ദിവ്യ പ്രഭ പറയുന്നത്. ഇത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്ന നിര്‍ദ്ദേശം മുന്നേ തന്നിരുന്നുവെന്നും അതുകൊണ്ട് തന്നെ വേറൊരു രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചില്ലെന്നാണ് ദിവ്യ പ്രഭ പറയുന്നത്.

'അത്തരമൊരു പ്ലാനിംഗിനെക്കുറിച്ച് ടീമിലെ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കാരണം അവര്‍ മുന്‍കൂട്ടി ഇത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്ന നിര്‍ദ്ദേശം തന്നിരുന്നു. പക്ഷെ കനിയുടേത് ബ്രില്യന്റ് ഐഡിയയായിരുന്നു. ആര്‍ക്കും വലിയ ദോഷമുണ്ടാകാത്ത, എന്നാല്‍ ആ വിഷയത്തെക്കുറിച്ച് മനസ്സിലാക്കാവുന്ന ഇടപെടല്‍.

യുദ്ധമടക്കമുള്ള കാര്യങ്ങളെ എതിര്‍ക്കുന്ന വ്യക്തിയാണ് ഞാനും. എന്നാല്‍ അവര്‍ കര്‍ശനമായി പറഞ്ഞതുകൊണ്ട് വേറൊരു രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചില്ലെന്ന് മാത്രം. മറിച്ച് സിനിമ ആഘോഷിക്കാനുള്ള മൂഡിലായിരുന്നു ഞാന്‍.' എന്നാണ് ദിവ്യ പ്രഭ പറയുന്നത്.

Other News in this category



4malayalees Recommends