ജിപിമാര്‍ക്ക് വമ്പന്‍ ഓഫറുമായി ടാസ്മാനിയ; ഗ്രാമീണ മേഖലകളില്‍ ജോലി ചെയ്യാനെത്തിയാല്‍ 100,000 ഡോളര്‍ അലവന്‍സ്; ആരോഗ്യ പ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ പാക്കേജുമായി ഗവണ്‍മെന്റ്

ജിപിമാര്‍ക്ക് വമ്പന്‍ ഓഫറുമായി ടാസ്മാനിയ; ഗ്രാമീണ മേഖലകളില്‍ ജോലി ചെയ്യാനെത്തിയാല്‍ 100,000 ഡോളര്‍ അലവന്‍സ്; ആരോഗ്യ പ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ പാക്കേജുമായി ഗവണ്‍മെന്റ്
ടാസ്മാനിയയിലെ ഗ്രാമീണ മേഖലകളില്‍ ജോലി ചെയ്യാനെത്തുന്ന ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് 100,000 ഡോളര്‍ അലവന്‍സ് നല്‍കാന്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റ്. സ്‌റ്റേറ്റിലേക്ക് ആരോഗ്യ പ്രവര്‍ത്തകരെ ആകര്‍ഷിക്കാനുള്ള 4 മില്ല്യണ്‍ ഡോളറിന്റെ പദ്ധതിയുടെ ഭാഗമാണ് ഓഫര്‍.

ടാസ്മാനിയയിലെ നഗരപ്രാന്തങ്ങളില്‍ ജോലി ചെയ്യാന്‍ സമ്മതിക്കുന്ന ഡോക്ടര്‍മാരുടെ 100,000 ഡോളര്‍ വരെയുള്ള എച്ച്ഇസിഎസ് കടങ്ങള്‍ എഴുത്തിത്തള്ളാനും തയ്യാറാകുമെന്ന് ലിബറല്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റ് വ്യക്തമാക്കി.

നിലവിലുള്ള എച്ച്ഇസിഎസ് കടം 100 ശതമാനവും തള്ളുന്ന നിലവിലെ ഫെഡറല്‍ ഗവണ്‍മെന്റ് പദ്ധതിയില്‍ നിന്നും വ്യത്യസ്തമായാണ് പുതിയ സ്‌കീം പ്രവര്‍ത്തിക്കുക. ഫെഡറല്‍ നിബന്ധനകള്‍ പ്രകാരം യോഗ്യത നേടാത്ത ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ സഹായവും നല്‍കും.

ടാസ്മാനിയ ഗ്രാമീണ മേഖലകളിലെ 40 തസ്തികകള്‍ നികത്താന്‍ ഈ ഇന്‍സെന്റീവുകള്‍ സഹായിക്കുമെന്നാണ് ഗവണ്‍മെന്റ് പ്രതീക്ഷ. സ്റ്റേറ്റിലേക്ക് പുതിയ ജിപിമാരെ ആകര്‍ഷിക്കാനാണ് പദ്ധതിയെന്ന് ഹെല്‍ത്ത്, മെന്റല്‍ ഹെല്‍ത്ത് & വെല്‍ബീയിംഗ് മന്ത്രി ഗയ് ബാര്‍ണെറ്റ് പറഞ്ഞു.

Other News in this category



4malayalees Recommends