ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും, എല്ലാ മേഖലകളിലും സഹകരണം ഉറപ്പാക്കും ; യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ്

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും, എല്ലാ മേഖലകളിലും സഹകരണം ഉറപ്പാക്കും ; യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ്
ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ . സാമ്പത്തിക, സുരക്ഷാ സഹകരണം എന്നീ മേഖലകളില്‍ ഇന്ത്യയുമായുള്ള ബന്ധം വളര്‍ത്തിയെടുക്കും. എല്ലാ സുപ്രധാന മേഖലകളിലും ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനാണ് യുഎസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇറ്റലിയില്‍ നടന്ന ജീ 7 ഉച്ചകോടിക്കിടെ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ ചര്‍ച്ച ഇന്ത്യയുഎസ് ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയാണെന്ന് വേദാന്ത് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. നിരവധി പ്രധാന മേഖലകളില്‍ നല്ല അടുത്ത ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. പ്രത്യേകിച്ചും നമ്മുടെ സാമ്പത്തികബന്ധങ്ങള്‍ ആഴത്തില്‍ ആക്കുന്നതിനും സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കുന്നത്തിനും ഇത് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത് .ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തണമെന്ന് അന്ന് സള്ളിവന്‍ അഭിപ്രായപ്പെട്ടിരുന്നു.

Other News in this category



4malayalees Recommends