സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഭാര്യയെ ക്രൂരമായി മര്‍ദ്ദനം ; കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും പീഡനം ; പരാതിയില്‍ കേസെടുത്ത് പൊലീസ്

സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഭാര്യയെ ക്രൂരമായി മര്‍ദ്ദനം ; കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും പീഡനം ; പരാതിയില്‍ കേസെടുത്ത് പൊലീസ്
ഭാര്യയ്ക്ക് സൗന്ദര്യമില്ലെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം. സൗന്ദര്യം ഇല്ലെന്ന് പറഞ്ഞും കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടുമായിരുന്നു മര്‍ദനം. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പേരില്‍ കേസെടുത്തു.

അരവന്‍ചാല്‍ ചള്ളച്ചാല്‍ റോഡിലെ ഓലിയന്‍വീട്ടില്‍ രഹ്ന റഹ്മാനാണ് മര്‍ദനം നേരിട്ടത്. ഭര്‍ത്താവ് പാടിയോട്ടുചാലിലെ അനസ്, ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവരുടെ പേരിലാണ് ചെറുപുഴ പോലീസ് കേസെടുത്തത്.

2016 മേയ് എട്ടിന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരുന്നതിനിടെ സൗന്ദര്യമില്ലെന്ന് ആക്ഷേപിക്കുകയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നുമാണ് പരാതി. കഴിഞ്ഞ 29ന് രാത്രി ഒന്‍പതിന് ഒന്നാംനിലയിലെ കിടപ്പുമുറിയില്‍വെച്ച് മര്‍ദിച്ചപ്പോള്‍ ഭയന്ന് അടുക്കളയിലേക്ക് ഓടിയ രഹ്നയെ പിന്നാലെ വന്ന് അമ്മിക്കുട്ടികൊണ്ട് വലത് കൈയ്ക്കും നടുവിനും മര്‍ദിച്ചുവെന്നുമാണ് പരാതി.

Other News in this category



4malayalees Recommends