പ്രിയദര്‍ശന്‍ എന്റെ തലയിലൂടെ ഒരു കുപ്പി വെളിച്ചെണ്ണ കമഴ്ത്തി: തബു

പ്രിയദര്‍ശന്‍ എന്റെ തലയിലൂടെ ഒരു കുപ്പി വെളിച്ചെണ്ണ കമഴ്ത്തി: തബു
കമല്‍ ഹാസനെയും ശിവാജി ഗണേഷനെയും പ്രധാന കഥാപാത്രങ്ങളാക്കി ഭരതന്‍ സംവിധാനം ചെയ്ത 'തേവര്‍ മകന്‍' എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ആയിരുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ വിരാസത്. തബു, അനില്‍ കപൂര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി പ്രിയദര്‍ശന്‍ തന്റെ തലയിലൂടെ എണ്ണയൊഴിച്ചെന്നാണ് തബു പറയുന്നത്. എണ്ണമയമുള്ളതായി തോന്നിക്കാന്‍ കുറച്ച് ജെല്‍ പുരട്ടിക്കോളാന്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റ് നിര്‍ദേശിച്ചിരുന്നെങ്കിലും സംവിധായകന്‍ ഉദ്ദേശിച്ചത് നല്ല രീതിയിലുള്ള എണ്ണമയമായിരുന്നുവെന്നും തബു പറയുന്നു.

'എന്റെ കഥാപാത്രത്തിന് തലയില്‍ എണ്ണ മയമുള്ള, നാടന്‍ ലുക്കായിരുന്നു പ്രിയന് വേണ്ടിയിരുന്നത്. തല എണ്ണമയമുള്ളതായി തോന്നിക്കാന്‍ കുറച്ച് ജെല്‍ പുരട്ടിക്കോളാന്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റ് നിര്‍ദേശിച്ചു. ഞാനത് അനുസരിച്ചു. സെറ്റിലെത്തിയപ്പോള്‍ പ്രിയദര്‍ശന്‍ ചോദിച്ചു തലയില്‍ എണ്ണ പുരട്ടാന്‍ പറഞ്ഞതല്ലേ എന്ന്. എണ്ണ തേച്ചിട്ടുണ്ടെന്നും തിളക്കം വരുന്നുണ്ടെന്നും ഞാന്‍ പറഞ്ഞു. അദ്ദേഹം അവിടെനിന്ന് പോയി ഒരു കുപ്പി നിറച്ച് വെളിച്ചെണ്ണയുമായി വന്നു.

അതുമുഴുവന്‍ എന്റെ തലയിലേക്കൊഴിച്ചു. തലയില്‍ എണ്ണമയം വേണമെന്ന് താനുദ്ദേശിച്ചത് ഇതാണെന്നും സംവിധായകന്‍ പറഞ്ഞു ആ സിനിമയ്ക്കുവേണ്ടി പിന്നെ ഹെയര്‍സ്‌റ്റൈലിസ്റ്റിനെ ആവശ്യംവന്നില്ല. അഞ്ചുമിനിറ്റുകൊണ്ട് തയ്യാറാവും. നീണ്ട മുടിയില്‍ എണ്ണ പുരട്ടി പിന്നിയിടുക മാത്രമേ സെറ്റിലെത്തുംമുന്‍പ് ചെയ്യേണ്ടതായി വന്നുള്ളൂ.' എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്.

Other News in this category



4malayalees Recommends