സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകളില്‍ കുട്ടികളെ തടയുന്നതിനായി പ്രായം ഉറപ്പാക്കാല്‍ ; മെറ്റയുടെ തീരുമാനം നിര്‍ണ്ണായകം

സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകളില്‍ കുട്ടികളെ തടയുന്നതിനായി പ്രായം ഉറപ്പാക്കാല്‍ ; മെറ്റയുടെ തീരുമാനം നിര്‍ണ്ണായകം
കുട്ടികള്‍ പോണ്‍ സൈറ്റുകളിലും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലും കയറുന്നത് തടയാനായി പ്രായം ഉറപ്പുവരുത്തുന്നതിനുള്ള സാങ്കേതിക വിദ്യയുടെ പരീക്ഷണം വിപുലമാക്കുകയാണ് ഓസ്‌ട്രേലിയ.

ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃ സ്ഥാപനമായ മെറ്റ ഉല്‍പ്പെടെയുള്ള കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചയിലാണ്.

പോണോഗ്രഫി ഉള്‍പ്പെടെയുള്ള പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഉള്ളടക്കങ്ങള്‍ 18 വയസിന് താഴെയുള്ളവരിലേക്ക് എത്തുന്നത് തടയാനാണ് ശ്രമം. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ 65 ലക്ഷം ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചു.

16 വയസില്‍ താഴെയുള്ളവരെ സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ നിന്ന് തടയണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ശക്തമായതോടെ സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്. നിലവില്‍ 18 വയസില്‍ താഴെയുള്ളവരെ കണ്ടെത്താുള്ള സാങ്കേതിക വിദ്യയുടെ കൃത്യത പരിശോധിക്കുകയാണ്. നിലവില്‍ മെറ്റ പരീക്ഷണത്തിന്റെ ഭാഗമാവണമെന്ന് നിയമപരമായി നിര്‍ബന്ധമില്ല.എന്നാല്‍ സോഷ്യല്‍മീഡിയ കമ്പനികളെ പരീക്ഷണത്തിന്റെ ഭാഗാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മെറ്റയ്ക്ക് താല്‍പര്യമുണ്ടെങ്കിലേ പരീക്ഷണത്തില്‍ ഭാഗമാകൂ. ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന് കമ്പനികളെ നിര്‍ബന്ധിക്കാനാകില്ല.

Other News in this category



4malayalees Recommends