യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം ; പ്രതിയായ 14 കാരന് ഭീകര ബന്ധമുണ്ടോയെന്നന്വേഷിക്കും

യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം ; പ്രതിയായ 14 കാരന് ഭീകര ബന്ധമുണ്ടോയെന്നന്വേഷിക്കും
യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ 14 കാരന് ഭീകര ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ്. ഇന്നലെ വൈകുന്നേരമാണ് സിഡ്‌നിയിലെ ക്യാമ്പസില്‍ വച്ച് 22 കാരനെ 14 കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് കാംപര്‍ഡൗണിലെ യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയില്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് എത്തിയത്. കറിക്കത്തി ഉപയോഗിച്ച് നടന്ന കത്തിക്കുത്തില്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തിലാണ് കുത്തേറ്റത്.

2019 ക്രൈസ്റ്റ് ചര്‍ച്ച് സമാനമായ ആക്രമണത്തിന് സമാനമായ ആക്രമണം ആസൂത്രണം ചെയ്തതിന് ഇയാളെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അന്ന് ഭീകരവാദ കുറ്റം ചുമത്തിയിരുന്നില്ല.

യുവാക്കളുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ സംഭവങ്ങളില്‍ സമൂഹ്യ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണുള്ളതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു

Other News in this category



4malayalees Recommends