ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുറക്കുന്നത് തൊഴിലവസരങ്ങളുടെ കലവറ; സൃഷ്ടിക്കപ്പെടുക 2 ലക്ഷം തൊഴിലവസരങ്ങള്‍; എഐ അറിവുള്ള ജീവനക്കാരെ തേടി ഓസ്‌ട്രേലിയ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുറക്കുന്നത് തൊഴിലവസരങ്ങളുടെ കലവറ; സൃഷ്ടിക്കപ്പെടുക 2 ലക്ഷം തൊഴിലവസരങ്ങള്‍; എഐ അറിവുള്ള ജീവനക്കാരെ തേടി ഓസ്‌ട്രേലിയ
ഈ ദശകത്തിന്റെ അവസാനത്തോടെ ഓസ്‌ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 200,000 വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. മീറ്റിംഗ് ദി എഐ സ്‌കില്‍സ് ബൂം എന്നുപേരിട്ട ടെക് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ റിപ്പോര്‍ട്ടാണ് നിലവില്‍ ഏതാണ്ട് 33,000 മാത്രം വരുന്ന എഐ മേഖലയിലെ ജീവനക്കാരുടെ എണ്ണം അഞ്ചിരട്ടി വര്‍ദ്ധിപ്പിക്കണമെന്ന് ചൂണ്ടിക്കാണിക്കുന്നത്.

ഈ വളര്‍ച്ച ടെക് മേഖലയിലോ, ടെക് ജോലികളിലോ മാത്രമായി ഒതുങ്ങില്ലെന്ന് ടെക് കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡാമിയന്‍ കാസാബ്ജി പറഞ്ഞു. എഐ ഡിസൈനര്‍മാര്‍ക്ക് പുറമെ ഡെവലപ്പര്‍, മെയിന്റനന്‍സ് എന്നിങ്ങനെ ജോലികള്‍ക്കും, സെയില്‍സ്, ഗവര്‍ണന്‍സ് പോലുള്ള ഹ്യൂമന്‍ റിസോഴ്‌സ് ജോലികള്‍ക്കും ജീവനക്കാരെ ആവശ്യമായി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

200,000 എഐ ജീവനക്കാരെ 2030-ഓടെ നിയോഗിക്കാന്‍ അടുത്ത ഏഴ് വര്‍ഷത്തില്‍ 500 ശതമാനം വളര്‍ച്ച നടത്തേണ്ടി വരും. 2023-ല്‍ 33,000 എഐ ജീവനക്കാരാണ് ഓസ്‌ട്രേലിയയ്ക്കുള്ളത്. 2014-ല്‍ ഇത് 800 പേരായിരുന്നുവെന്ന് ടെക് കൗണ്‍സില്‍ കണ്ടെത്തി.

2030 ആകുമ്പോള്‍ എഐ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ജീവനക്കാരുടെ എണ്ണം അഞ്ചിരട്ടി വര്‍ദ്ധിക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് 115 ബില്ല്യണ്‍ ഡോളര്‍ മൂല്യമേകുമെന്നും റിപ്പോര്‍ട്ട് കണക്കാക്കുന്നു. എഐ വളരുന്നതിനൊപ്പം ഇതില്‍ അറിവുള്ള ജീവനക്കാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കുന്നത് പ്രാധാന്യമുള്ള വിഷയമാണെന്ന് മൈക്രോസോഫ്റ്റ് ഓസ്‌ട്രേലിയ ചീഫ് ടെക്‌നോളജി ഓഫീസര്‍ സാറാ കാര്‍ണി പറഞ്ഞു.

Other News in this category



4malayalees Recommends