കാനഡയുടെ ഹെല്‍ത്ത്‌കെയര്‍ സിസ്റ്റം മാത്രമാണോ കുടിയേറ്റക്കാരെ ആശ്രയിക്കുന്നത്? കണക്കുകള്‍ പറയുന്നത് ഇങ്ങനെ; കുടിയേറ്റക്കാരില്ലാതെ മുന്നോട്ട് പോകാനാകുമോ?

കാനഡയുടെ ഹെല്‍ത്ത്‌കെയര്‍ സിസ്റ്റം മാത്രമാണോ കുടിയേറ്റക്കാരെ ആശ്രയിക്കുന്നത്? കണക്കുകള്‍ പറയുന്നത് ഇങ്ങനെ; കുടിയേറ്റക്കാരില്ലാതെ മുന്നോട്ട് പോകാനാകുമോ?
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം കാനഡയുടെ ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ താല്‍ക്കാലിക വിദേശ ജോലിക്കാരുടെ സാന്നിധ്യം അഞ്ച് വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് 10 ഇരട്ടി അധികമാണെന്ന് ഐആര്‍സിസി കണക്കുകള്‍ വ്യക്തമാക്കുന്നു.

2018ല്‍ ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ 447 തസ്തികകളാണ് താല്‍ക്കാലിക വിദേശ ജീവനക്കാരെ ഉപയോഗിച്ച് നിറച്ചിരുന്നതെങ്കില്‍ ഇപ്പോഴിത് 4336 തസ്തികകളായാണ് ഉയര്‍ന്നിരിക്കുന്നത്.

ടെമ്പററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമിലൂടെയാണ് കനേഡിയന്‍ എംപ്ലോയര്‍മാര്‍ വിദേശ പൗരന്‍മാരെ റിക്രൂട്ട് ചെയ്യുന്നത്. നഴ്‌സുമാര്‍, ഓര്‍ഡേര്‍ലി, പേഷ്യന്റ് സര്‍വ്വീസ് അസോസിയേറ്റ് എന്നിങ്ങനെയുള്ളവരുടെ എണ്ണം എല്ലാ താല്‍ക്കാലിക വിദേശ ജീവനക്കാരെയും അപേക്ഷിച്ച് ചെറിയ ശതമാനം മാത്രമാണ്.

2022ല്‍ കാനഡയില്‍ 990,900 തസ്തികകളാണ് ഒഴിഞ്ഞ് കിടന്നിരുന്നതെങ്കില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഇത് 597,725 ആയി കുറഞ്ഞു. സാമ്പത്തിക ഇമിഗ്രേഷന്‍ കാനഡയുടെ സാമ്പത്തിക വിജയത്തിനും, രാജ്യത്തെ കെട്ടിപ്പടുക്കുന്നതിനും സുപ്രധാനമാണെന്ന് കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ബിസിനസ്സ് പ്രസിഡന്റ്, സിഇഒ ഡാന്‍ കെല്ലി പറഞ്ഞു.

Other News in this category



4malayalees Recommends