അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ജോ ബൈഡന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത അനുയായിയോട് ബൈഡന്‍ ഇക്കാര്യം സംസാരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായും പ്രമുഖ ഡെമോക്രറ്റിക് നേതാക്കളുമായി ബൈഡന്‍ സംസാരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബൈഡന്‍ ഡെമോക്രറ്റിക് ഗവര്‍ണര്‍മാരെ ഉടന്‍ കാണുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്ത നിഷേധിച്ച് ബൈഡന്റെ പ്രചാരണവിഭാഗം രംഗത്തെത്തി.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപുമായുള്ള സംവാദത്തിനു ശേഷമുള്ള ആദ്യ സര്‍വേകളില്‍ ബൈഡന് തിരിച്ചടി നേരിട്ടിരുന്നു. സിഎന്‍എന്‍ സര്‍വേയില്‍ ട്രംപിന് 6 പോയിന്റ് ലീഡ് ലഭിച്ചിരുന്നു. പിന്നാലെയാണ് ഗവര്‍ണര്‍മാരുമായി ബൈഡന്‍ ഇന്ന് രാത്രി കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസില്‍ അടച്ചിട്ട മുറിയിലായിരിക്കും ചര്‍ച്ചയെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്.

തെരഞ്ഞെടുപ്പില്‍ ഗവര്‍ണര്‍മാരുടെ പിന്തുണ തേടാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം. സംവാദത്തിലെ മോശം പ്രകടനത്തിന് കാരണം തുടര്‍ച്ചയായ യാത്രകളാണെന്നും ബൈഡന്‍ ന്യായീകരിച്ചിരുന്നു.

Other News in this category



4malayalees Recommends