വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവ് , ഐടിക്കാര്‍ക്ക് മികച്ച അവസരം, യുഎസ് H-1B വിസയുള്ളവര്‍ക്ക് കാനഡ ഇളവുകള്‍ നല്‍കുന്നു

വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവ് , ഐടിക്കാര്‍ക്ക് മികച്ച അവസരം, യുഎസ് H-1B വിസയുള്ളവര്‍ക്ക് കാനഡ ഇളവുകള്‍ നല്‍കുന്നു
യുഎസ് H-1B വിസയുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവ് വരുത്തി കാനഡ. ഇതു ആഗോള തലത്തില്‍ തൊഴിലാളികളുടെ മൈഗ്രേഷനെ പ്രോത്സാഹിപ്പിക്കുമെന്ന് തൊഴില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് പ്രത്യേകിച്ച് ഐടിയുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ കാനഡയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കും.

1.2 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്ക് ഉള്ളതിനാല്‍ ഐടി പ്രൊഫഷണലുകള്‍ക്ക് നിരവധി വളര്‍ച്ചാ അവസരങ്ങള്‍ അനുവദിക്കുന്ന കാനഡ പുതിയ സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുകയാണ്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 15000 ലധികം ഇന്ത്യന്‍ ടെക് പ്രോഫഷണലുകള്‍ കാനഡയിലേക്ക് സ്ഥലം മാറിയിരുന്നു.

യുഎസ് എച്ച് 1 ബി വിസ ഉടമകള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളിലെ ഇളവ് അമേരിക്കയിലെ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് നിര്‍ണായകമാണ്. പ്രൊഫഷണലുകള്‍ എത്തുക എന്നത് തന്നെയാണ് കാനഡയുടെ ആവശ്യം.

Other News in this category



4malayalees Recommends