പാലസ്തീന്‍ അനുകൂല നിലപാടില്‍ വിമര്‍ശനം ; സെനറ്റര്‍ ഫാത്തിമ പേമാന്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

പാലസ്തീന്‍ അനുകൂല നിലപാടില്‍ വിമര്‍ശനം ; സെനറ്റര്‍ ഫാത്തിമ പേമാന്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു
പലസ്തീന്‍ നിലപാടിന്റെ പേരില്‍ വിവാദത്തിലായ സെനറ്റര്‍ ഫാത്തിമ പേമാന്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പാര്‍ലമെന്റില്‍ സ്വതന്ത്രയായി തുടരുമെന്ന് ഇവര്‍ വ്യക്തമാക്കി. ലേബര്‍ പാര്‍ട്ടി എംപിയായിരുന്ന ഫാത്തിമ പേമാന്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന ഗ്രീന്‍ പ്രമേയത്തിന് പാര്‍ട്ടി തീരുമാനം മറികടന്ന് വോട്ട് ചെയ്തിരുന്നു. പിന്നീട് ഇതു ചൂണ്ടിക്കാട്ടി ലേബര്‍ പാര്‍ട്ടി അനിശ്ചിത താലത്തേക്ക് ഫാത്തിമ പേമാനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതേ തുടര്‍ന്നാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള സെനറ്ററായ ഫാത്തിമ പേമാന്‍ രാജിവച്ചത്. സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ തന്നെ പലരും പാര്‍ട്ടി വിട്ടുപോകാന്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ഇവര്‍ പറഞ്ഞു. അതേസമയം ഫാത്തിമ പേമാന്റെ രാജിക്കത്ത് കിട്ടിയതായി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി പറഞ്ഞു. പാര്‍ട്ടി യോഗത്തില്‍ ഫാത്തിമ പേമാനെ ഭീഷണിപ്പെടുത്തിയതായുള്ള ആരോപണങ്ങള്‍ പ്രധാനമന്ത്രി തള്ളി. ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കും മുമ്പ് തന്റെ നേതൃത്വത്തിന് നന്ദിപറഞ്ഞ് ഫാത്തിമ ലേമാന്‍ സന്ദേശമയച്ചിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


Other News in this category



4malayalees Recommends