അവള്‍ ഇഹലോകവാസം വെടിഞ്ഞത് സമാധാനപൂര്‍ണ്ണമായി; മാതാപിതാക്കളുടെ ചിത്രങ്ങള്‍ നോക്കിയിരുന്ന ശേഷം യുവതി പിന്നീട് കണ്ണുതുറന്നില്ല; ഇന്ത്യന്‍ വംശജയുടെ മരണത്തില്‍ സഹയാത്രികന്‍

അവള്‍ ഇഹലോകവാസം വെടിഞ്ഞത് സമാധാനപൂര്‍ണ്ണമായി; മാതാപിതാക്കളുടെ ചിത്രങ്ങള്‍ നോക്കിയിരുന്ന ശേഷം യുവതി പിന്നീട് കണ്ണുതുറന്നില്ല; ഇന്ത്യന്‍ വംശജയുടെ മരണത്തില്‍ സഹയാത്രികന്‍
ക്വാന്റാസ് വിമാനത്തില്‍ നാട്ടിലേക്ക് യാത്ര ചെയ്യാനൊരുങ്ങിയ ഇന്ത്യന്‍ വംശജ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി തൊട്ടടുത്ത സീറ്റില്‍ ഇരുന്ന യാത്രികന്‍. തനിക്ക് അരികില്‍ നാട്ടിലേക്ക് പുറപ്പെടാനായി ഇരുന്ന പെണ്‍കുട്ടി മാതാപിതാക്കളുടെ ചിത്രം ഫോണില്‍ നോക്കിയ ശേഷം മുന്നിലെ സീറ്റിലേക്ക് തലചായ്ക്കുകയും, പിന്നീട് ഉണര്‍ന്നില്ലെന്നുമാണ് ഇന്ത്യക്കാരനായ സഹയാത്രികന്‍ വെളിപ്പെടുത്തുന്നത്.

ഓസ്‌ട്രേലിയയിലുള്ള കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു രവീന്ദര്‍ സിംഗ്. വിമാനത്തില്‍ മരണപ്പെട്ട 24-കാരിയായ വിദ്യാര്‍ത്ഥിനി മന്‍പ്രീത് കൗര്‍ ഇദ്ദേഹത്തിന് അരികിലുള്ള സീറ്റിലാണ് ഇരുന്നത്.

'സീറ്റിലിരുന്ന് ഫോണില്‍ പ്രായമായ ദമ്പതികളുടെ ചിത്രം നോക്കി ഇരിക്കുന്നുണ്ടായിരുന്നു. അത് മാതാപിതാക്കളാണോയെന്ന് ഞാന്‍ ചോദിച്ചു. അവള്‍ ചിരിച്ച് കൊണ്ട് അതേയെന്ന് പറഞ്ഞ് വീണ്ടും ഫോണില്‍ നോക്കി ഇരുന്നു', മുന്‍ സൈനികന്‍ കൂടിയായ സിംഗ് ന്യൂസ്.കോമിനോട് പറഞ്ഞു.

വിമാനം റണ്‍വെയിലേക്ക് നീങ്ങുന്നത് വരെ പ്രശ്‌നങ്ങള്‍ തോന്നിയില്‍. എന്നാല്‍ ടേക്ക് ഓഫിന് ഒരുങ്ങവെ കൗര്‍ ഫോണ്‍ താഴെവെച്ച് തല മുന്‍സീറ്റിലേക്ക് ചേര്‍ത്തുവെച്ചതോടെയാണ് എന്തോ പ്രശ്‌നമുള്ളതായി സിംഗ് സംശയിച്ചത്. വിമാനം ഒന്ന് അനങ്ങിയപ്പോള്‍ യുവതിയുടെ തല അരികിലേക്ക് ചരിഞ്ഞു.

ഇതോടെയാണ് സിംഗ് വിമാന ജീവനക്കാരെ വിവരം അറിയിച്ചത്. ഇവര്‍ ഓടിയെത്തി പള്‍സ് നോക്കുമ്പോള്‍ പ്രശ്‌നമാണെന്ന് മനസ്സിലാക്കി. ഉടന്‍ എമര്‍ജന്‍സി ജീവനക്കാരെത്തി പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത സംഭവമാണ് ഇതെന്ന് സിംഗ് പറയുന്നു. ഇത്രയും ചെറിയ പ്രായമുള്ള പെണ്‍കുട്ടി തന്റെ കണ്‍മുന്നില്‍ വെച്ച് മാഞ്ഞുപോയെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് സിംഗ് പറയുന്നു.

Other News in this category



4malayalees Recommends