യുഎഇയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഒട്ടേറെ പേര്‍ അപകടത്തില്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ട് ഏഴു വര്‍ഷം പിന്നിട്ടെങ്കിലും അപകടങ്ങള്‍ വര്‍ധിക്കുകയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
ദേശീയ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാലിലൊന്ന് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് നിയമം പാലിക്കുന്നില്ല. മൂന്നില്‍ ഒരാള്‍ക്ക് ചൈല്‍ഡ് സീറ്റില്ലെന്നും പൊലീസ് പറയുന്നു.