മതത്തിന്റെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; അടുത്ത തെരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ട് മൂവ്‌മെന്റ് ഫെഡറല്‍ ലേബര്‍ സീറ്റുകള്‍ ലക്ഷ്യമിടുന്നതായി വ്യക്തമായതോടെ വിമര്‍ശനം

മതത്തിന്റെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; അടുത്ത തെരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ട് മൂവ്‌മെന്റ് ഫെഡറല്‍ ലേബര്‍ സീറ്റുകള്‍ ലക്ഷ്യമിടുന്നതായി വ്യക്തമായതോടെ വിമര്‍ശനം
മതവിശ്വാസങ്ങള്‍ ആസ്പദമാക്കിയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഓസ്‌ട്രേലിയയിലെ ഐക്യം തകര്‍ക്കുമെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ട് മൂവ്‌മെന്റ് ഫെഡറല്‍ സീറ്റുകള്‍ ലക്ഷ്യമിടുന്നതായി വ്യക്തമായതോടെയാണ് പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ലേബറില്‍ നിന്നും സീറ്റുകള്‍ പിടിച്ചെടുത്ത് മുസ്ലീം ഓസ്‌ട്രേലിയക്കാര്‍ക്ക് കരുത്ത് പകരാന്‍ ആഗ്രഹിക്കുന്നതായാണ് മുസ്ലീം മൂവ്‌മെന്റ് നേതാക്കള്‍ വ്യക്തമാക്കിയത്. ഗാസയിലെ യുദ്ധത്തിന് ഇസ്രയേലിനെതിരെ ഗവണ്‍മെന്റിന്റെ പ്രതികരണത്തിന് കടുപ്പം പോരെന്നത് സമുദായത്തില്‍ രോഷം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കമെന്ന് ഇവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇത് രാജ്യത്തെ കൂടിച്ചേരാനുള്ള കഴിവിനെ ബാധിക്കുമെന്ന് ആല്‍ബനീസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടിയില്‍ വിവിധ മതസമൂഹങ്ങളില്‍ നിന്നുള്ള അംഗങ്ങളുണ്ട്. ഈ വിധത്തിലാണ് നമുക്ക് ഐക്യം രൂപപ്പെടുത്തേണ്ടത്. വിശ്വാസം അടിസ്ഥാനപ്പെടുത്തിയ പാര്‍ട്ടി സിസ്റ്റം ചെറിയ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താനാണ് ഉപകരിക്കുക, പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

Other News in this category



4malayalees Recommends