കിടന്നുറങ്ങുമ്പോള്‍ ഭാര്യയുടെ കിടപ്പുറിയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ ഇന്‍സ്‌പെക്ഷന്‍; കാന്‍ബെറയില്‍ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികള്‍ക്ക് നഷ്ടപരിഹാരം

കിടന്നുറങ്ങുമ്പോള്‍ ഭാര്യയുടെ കിടപ്പുറിയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ ഇന്‍സ്‌പെക്ഷന്‍; കാന്‍ബെറയില്‍ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികള്‍ക്ക് നഷ്ടപരിഹാരം
കിടന്നുറങ്ങുന്ന സമയത്ത് കിടപ്പുമുറിയില്‍ കയറി ഇന്‍സ്‌പെക്ഷന്‍ നടത്തിയതിന് നഷ്ടപരിഹാരം വിധിച്ച് ആക്ട് സിവില്‍ & അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. ഭാര്യ കിടന്നുറങ്ങവെയാണ് റിയല്‍ എസ്റ്റേറ്റ് ഏജന്റ് മുറിയില്‍ കയറി പരിശോധന നടത്തിയത്.

ചെറിയ കുഞ്ഞുമായി മുറിയില്‍ കിടന്നുറങ്ങവെയാണ് ഏജന്റ് എത്തിയതെന്ന് അസാറ്റ് ഹിയറിംഗില്‍ വ്യക്തമായി. പരസ്പരം കണ്ടതോടെ ഇരുവിഭാഗവും ഞെട്ടലിലായി.

അപ്പാര്‍ട്ട്‌മെന്റില്‍ ആരോ പ്രവേശിച്ചതായി മനസ്സിലായെങ്കിലും ഇസ്ലാമിക രീതിയില്‍ തല മറയ്ക്കാതിരുന്നതിനാല്‍ ഇവര്‍ ബെഡ്ഷീറ്റിന് അടിയില്‍ ഒളിക്കുകയാണ് ചെയ്തത്. വീട്ടില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഏജന്റ് ഡോര്‍ ബെല്‍ അടിച്ചില്ലെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കി.

പ്രവേശിക്കുന്നതിന് മുന്‍പ് വാതിലില്‍ മുട്ടിയെന്നും ഇതിന് ശേഷമാണ് മാസ്റ്റര്‍ താക്കോല്‍ ഉപയോഗിച്ച് അകത്ത് കയറിയതെന്നും ഏജന്റ് വാദിച്ചു. പരിശോധന നടത്തി ഉടന്‍ പോയെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ മുറിയിലേക്ക് രണ്ടാമതും വരുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി. ഇതോടൊണ് 1500 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.


Other News in this category



4malayalees Recommends