കൂടുതല്‍ സമയം ഉറക്കം, കുറച്ചു സമയം ജോലി, എട്ടുമണിക്കു ശേഷം ഒരു പരിപാടികളിലും പങ്കെടുക്കില്ല ; പുതിയ തീരുമാനവുമായി ജോ ബൈഡന്‍

കൂടുതല്‍ സമയം ഉറക്കം, കുറച്ചു സമയം ജോലി, എട്ടുമണിക്കു ശേഷം ഒരു പരിപാടികളിലും പങ്കെടുക്കില്ല ; പുതിയ തീരുമാനവുമായി ജോ ബൈഡന്‍
സംവാദങ്ങളിലെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ പരിഹാരവുമായി അമരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കൂടുതല്‍ സമയം ഉറക്കം, കുറച്ചു സമയം ജോലി, എട്ടുമണിക്കു ശേഷം ഒരു പരിപാടികളിലും പങ്കെടുക്കില്ല എന്നിങ്ങനെയുള്ള നിബന്ധനകള്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണമാരുടെ സമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാസം നടന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലെ പ്രകടനം വിമര്‍ശനത്തിനും ട്രോളുകള്‍ക്കും കാരണമായിരുന്നു. വിശ്രമമില്ലായ്മയും ഉറക്കകുറവുമാണ് ഇതിന് കാരണമെന്ന് ബൈഡന്‍ തന്നെ വ്യക്തമാക്കി. ബൈഡന്റെ പ്രകടനം ഡമോക്രാറ്റുകളെ ആശങ്കയിലാഴ്ത്തിയിരുന്നു. ബൈഡന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയാണെന്നുള്ള വാര്‍ത്തകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ വാര്‍ത്ത നിഷേധിച്ച് ബൈഡന്‍ തന്നെ രംഗത്തു വന്നു. ഗവര്‍ണര്‍മാരുമായുള്ള കൂടിക്കാഴ്ചയിലും താന്‍ മത്സരത്തില്‍ തുടരുമെന്ന് ബൈഡന്‍ ഉറപ്പുനല്‍കി.

Other News in this category



4malayalees Recommends