കാനഡയിലെ ഹൗസിംഗ് മേഖല താങ്ങാന്‍ കഴിയാത്ത വിധത്തില്‍ എത്തിയതോടെ ചെലവേറിയ നഗരങ്ങളും, ചിലപ്പോള്‍ രാജ്യം തന്നെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി കുടിയേറ്റക്കാര്‍.
അടുത്ത കാലത്ത് കുടിയേറിയവരാണ് സ്ഥലം വിടാന്‍ പ്രധാനമായും ആഗ്രഹിച്ച് പോകുന്നതെന്ന് ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍വ്വെ വ്യക്തമാക്കുന്നു.
28 ശതമാനം കാനഡക്കാരും ഹൗസിംഗ് മേഖലയിലെ സമ്മര്‍ദം മൂലം പ്രൊവിന്‍സ് മാറാന്‍ ആലോചിക്കുന്നതായി സര്‍വ്വെ കണ്ടെത്തി. ഒരു ദശകത്തില്‍ താഴെയായി രാജ്യത്ത് ജീവിക്കുന്നവര്‍ക്കിടയില്‍ ഇത് 39 ശതമാനമാണ്.
ഹൗസിംഗ് ചെലവുകള്‍ പത്തില്‍ മൂന്ന് കാനഡക്കാരെയും താമസം മാറാന്‍ നിര്‍ബന്ധിക്കുന്നതായി എആര്‍ഐ രേഖപ്പെടുത്തുന്നു. മോര്‍ട്ട്‌ഗേജ് എടുത്താലും, വാടകയ്ക്ക് താമസിച്ചാലും ചെലവ് കുത്തനെ ഉയര്‍ന്ന നിലയിലാണെന്നതാണ് പുറത്തേക്ക് പോകാന്‍ നിര്‍ബന്ധിക്കുന്നത്.