വീടിന് മുന്നിലെ ബിന്‍ മെല്‍ബണിലെ മാലിന്യ കേന്ദ്രത്തില്‍ എത്തിച്ച് തുറക്കുമ്പോള്‍ ഉള്ളില്‍ സ്ത്രീയുടെ മൃതദേഹം; കൊലപാതക കേസ് അന്വേഷണം ആരംഭിച്ച് പോലീസ്

വീടിന് മുന്നിലെ ബിന്‍ മെല്‍ബണിലെ മാലിന്യ കേന്ദ്രത്തില്‍ എത്തിച്ച് തുറക്കുമ്പോള്‍ ഉള്ളില്‍ സ്ത്രീയുടെ മൃതദേഹം; കൊലപാതക കേസ് അന്വേഷണം ആരംഭിച്ച് പോലീസ്
മെല്‍ബണിലെ നോര്‍ത്ത് മേഖലയിലുള്ള മാലിന്യ പ്ലാന്റില്‍ സ്ത്രീയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് കൊലപാതക അന്വേഷണം ആരംഭിച്ചു.

എപ്പിംഗിലെ കൂപ്പര്‍ സ്ട്രീറ്റിലുള്ള പ്ലാന്റില്‍ ഗ്രീന്‍ മാലിന്യം നീക്കം ചെയ്യുന്നതിനിടെയാണ് ജീവനക്കാര്‍ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു.

കൂളാരൂവിലെ പ്രോപ്പര്‍ട്ടിയില്‍ നിന്നും ശേഖരിച്ച മാലിന്യ ബിന്നിലാണ് സ്ത്രീയുടെ മൃതദേഹം ഉള്‍പ്പെട്ടിരുന്നതെന്ന് ഡിറ്റക്ടീവുമാര്‍ കരുതുന്നു. ബിന്നില്‍ മൃതദേഹം ഉണ്ടെന്ന് അറിയാതെ ജീവനക്കാര്‍ ഇത് പ്ലാന്റില്‍ എത്തിക്കുകയായിരുന്നു.

സ്ത്രീയെ ഔദ്യോഗികമായി തിരിച്ചറിയാന്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കാത്തിരിക്കുകയാണ് പോലീസ്. കൂളാരൂ മേഖലയിലെ സിസിടിവി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

Other News in this category



4malayalees Recommends