ഗോറില്ലയെ അടിച്ചുമാറ്റിയ മോഷ്ടാവ്! റിട്ടയര്‍മെന്റ് വില്ലേജില്‍ നിന്നും ഗോറില്ലാ പ്രതിമ പൊക്കിയ പ്രതി പിടിയില്‍

ഗോറില്ലയെ അടിച്ചുമാറ്റിയ മോഷ്ടാവ്! റിട്ടയര്‍മെന്റ് വില്ലേജില്‍ നിന്നും ഗോറില്ലാ പ്രതിമ പൊക്കിയ പ്രതി പിടിയില്‍
മെല്‍ബണിലെ റിട്ടയര്‍മെന്റ് വില്ലേജില്‍ നിന്നും ഗോറില്ലാ പ്രതിമ കവര്‍ച്ച ചെയ്ത കേസില്‍ കുറ്റം ചുമത്തയ പ്രതി കീഴടങ്ങി.

ഗാരി എന്നുപേരിട്ട 1.5 മീറ്റര്‍ വലുപ്പമുള്ള ഗോറില്ലാ പ്രതിമയാണ് ജൂണ്‍ ആറിന് സെന്റ് ഹെലനയിലെ ലീത് പാര്‍ക്ക് റിട്ടയര്‍മെന്റ് വില്ലേജില്‍ നിന്നും അപ്രത്യക്ഷമായത്.

മരക്കമ്പുകള്‍ക്ക് മുകളിലായി സ്ഥാപിച്ച ഗാരി പ്രതിമയെ വാഹനത്തില്‍ കയറ്റിയാണ് കൊണ്ടുപോയതെന്ന് കണ്ടെത്തിയിരുന്നു. ഇത് താമസക്കാര്‍ക്ക് കനത്ത ആഘാതമായി മാറി.

എന്നാല്‍ ഒരു റിസര്‍വോയര്‍ പ്രോപ്പര്‍ട്ടിയില്‍ നിന്നും പോലീസ് എയര്‍ വിംഗ് പ്രതിമ കണ്ടെത്തി തിരിച്ചെത്തിച്ചു. 33-കാരനായ വ്യക്തിയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ കീഴടങ്ങിയിരിക്കുന്നത്.

Other News in this category



4malayalees Recommends