'സംഗീതില്‍' തിളങ്ങി രാധികആനന്ദ് അംബാനി

'സംഗീതില്‍' തിളങ്ങി രാധികആനന്ദ് അംബാനി
ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹാഘോഷങ്ങള്‍ കൊഴുക്കുകയയാണ്. ജൂലൈ 12ന് നടക്കാനിരിക്കുന്ന വിവാഹത്തിന്റെ ഭാഗമായി ആനന്ദിന്റെയും രാധികയുടെയും 'സംഗീത്' കഴിഞ്ഞ ദിവസം നടന്നിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ഒരോ പരിപാടിക്കും ലക്ഷ്വറി കോസ്റ്റ്യൂമിലെത്തുന്ന ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും 'സംഗീത്' പരിപാടിയിലെ വസ്ത്രങ്ങളും ആശ്ചര്യപ്പെടുത്തുന്നതാണ്.

പരിപാടിയില്‍ ആനന്ദ അംബാനി ധരിച്ചിരുന്നത് പ്രശസ്ത വസ്ത്ര ബ്രാന്‍ഡായ എജെഎസ്‌കെയുടെ (അബു ജാനി സന്ദീപ് ഖോസ്ല) ജോധ്പുരി സ്യൂട്ടായിരുന്നു. കടും നീല നിറത്തിലുള്ള സ്യൂട്ടിന്റെ കോട്ടിലെ എമ്പ്രോയിഡറി വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത് യഥാര്‍ത്ഥ സ്വര്‍ണം കൊണ്ടാണ് എന്നതാണ് പ്രത്യേകത. അതേസമയം, രാധിക മെര്‍ച്ചന്റ് ധരിച്ചിരുന്ന സ്‌കിന്‍ കളര്‍ ലഹങ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത് സ്വരോവ്‌സ്‌കി ക്രിസ്റ്റലുകള്‍ ഉപയോഗിച്ചാണ്.

അംബാനി കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും വസ്ത്രധാരണം ആകര്‍ഷകമായിരുന്നു. മുംബൈയിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ വെച്ചായിരുന്നു ഇന്നലെ ഗംഭീര സംഗീത് പരിപാടികള്‍ അരങ്ങേറിയത്. ചടങ്ങില്‍ പ്രശസ്ത പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചില വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പരിപാടികളുടെ എല്ലാ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുമില്ല. ബീബറിനെ കൂടാതെ പോപ്പ് ഗായിക അഡെല്‍, കനേഡിയന്‍ റാപ്പര്‍ ഡ്രേക്ക്, അമേരിക്കന്‍ പാട്ടുകാരി ലാനാ ഡെല്‍ റേ എന്നിവരും പങ്കെടുത്തു.

Other News in this category



4malayalees Recommends