കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിന്റെ ദൃഷ്ടാന്തമാണ് രണ്ട് നേതാക്കള്‍ കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നത്': കെ കെ ശൈലജ

കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിന്റെ ദൃഷ്ടാന്തമാണ് രണ്ട് നേതാക്കള്‍ കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നത്': കെ കെ ശൈലജ
കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിന്റെ ദൃഷ്ടാന്തമാണ് രണ്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു എന്നതെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. കെ. സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താനുമെതിരെയാണ് ശൈലജയുടെ പരാമര്‍ശം. തന്റെ ഫേസ്ബുക്ക് പേജിലാണ് കെ കെ ശൈലജ വിമര്‍ശനം ഉന്നയിച്ചത്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്ന് ഇന്ത്യന്‍ ജനതയെ മോചിപ്പിക്കുന്നതിന് ജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്തണമെന്ന് പ്രഖ്യാപിച്ചിരുന്നതായും കെ കെ ശൈലജ പറഞ്ഞു. ശ്രീ നാരായണഗുരുദേവനടക്കമുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ഇടതുപക്ഷ ചിന്തകരും സമൂഹത്തില്‍ നവോത്ഥാന ആശയങ്ങള്‍ സന്നിവേശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സമൂഹത്തെ ഒട്ടേറെ മുന്നോട്ട് നയിക്കാന്‍ കാരണമായിട്ടുണ്ട്.

സമൂഹത്തെ പിന്നോട്ടു നയിക്കാന്‍ കാരണമാകുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ മുന്നോട്ടുവരണമെന്നും കെ കെ ശൈലജ പറഞ്ഞു. അതേസമയം ഇത്തരം അന്ധവിശ്വാസത്തിന്റെ മറ്റൊരു പതിപ്പാണ് യു.പി യിലെ ഹത്‌റസില്‍ ആള്‍ദൈവത്തിന്റെ കാല്‍ക്കീഴിലെ മണ്ണ് തേടി ലജ്ജാകരമാംവിധം മരണത്തിലേക്ക് കുതിച്ച മനുഷ്യരുടെ കഥയുമെന്നും കെ കെ ശൈലജ വിമര്‍ശിച്ചു.

Other News in this category



4malayalees Recommends