അച്ഛന്റെ പുരയിടം വിറ്റ കാശിനാണ് എന്റെ ആ സിനിമയുടെ കടം തീര്‍ത്തത്: ധ്യാന്‍ ശ്രീനിവാസന്‍

അച്ഛന്റെ പുരയിടം വിറ്റ കാശിനാണ് എന്റെ ആ സിനിമയുടെ കടം തീര്‍ത്തത്: ധ്യാന്‍ ശ്രീനിവാസന്‍
ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായ ആദ്യ ചിത്രമായിരുന്നു നിവിന്‍ പോളി, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളായൊരുക്കിയ 'ലവ് ആക്ഷന്‍ ഡ്രാമ'. മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടുന്നതില്‍ ചിത്രം പരാജയപ്പെട്ടിരുന്നു. അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമായി വന്ന സാമ്പത്തിക ബുദ്ധിമുട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ചെന്നൈയിലുള്ള അച്ഛന്റെ ഭൂമി വിറ്റാണ് കടം തീര്‍ത്തത് എന്നാണ് ധ്യാന്‍ പറയുന്നത്.

'അച്ഛന് ചെന്നൈയില്‍ ഭൂമിയുണ്ടായിരുന്നു. പിന്നീട് താമസം ഇങ്ങോട്ട് മാറ്റി. അങ്ങനെ ആ സ്ഥലം വില്‍ക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ ആ സ്ഥലം കച്ചവടമായി നില്‍ക്കുന്ന സമയമാണ്. അപ്പോള്‍ ലവ് ആക്ഷന്‍ ഡ്രാമയുടെ തിരക്കിലായിരുന്നു. സാമ്പത്തികമായി ടൈറ്റിലായിരുന്നു. ഞങ്ങള്‍ തന്നെയാണ് നിര്‍മ്മിക്കുന്നതും. ഞാനും വിശാഖും ഇങ്ങനെ എവിടുന്ന് പൈസ ഉണ്ടാക്കും എന്ന് ആലോചിച്ചിരിക്കുകയാണ്. അപ്പോള്‍ വിശാഖ് പറഞ്ഞു, ഒരു വഴിയുണ്ട്. എന്താണെന്ന് പിന്നെ പറയാം, നീ എവിടുന്നാണെങ്കിലും വാങ്ങിച്ചോ എന്ന്.

പിറ്റേദിവസം തന്നെ അവന്‍ കാശ് ഒപ്പിച്ചു. ആ ഷെഡ്യൂള്‍ തീര്‍ത്തു. വീട്ടിലെത്തിയ ശേഷമാണ് അവന്‍ എന്നോട് പറയുന്നത് ആ കാശ് എന്റെ അച്ഛന്റേതായിരുന്നുവെന്ന്. ആ പുരയിടം വിറ്റ കാശിനാണ് ഞങ്ങളുടെ കടം വീട്ടിയത്. ചെറിയ കാര്യമല്ല അത്. അഭിനയിക്കാന്‍ വന്നതാണ്. അദ്ദേഹത്തിന്റെ കാശ് വാങ്ങിയിട്ടാണ് സെറ്റില്‍ ചെയ്യുന്നത്. ചിലപ്പോള്‍ ഞാനായിരുന്നു കാശ് ചോദിച്ചിരുന്നതെങ്കില്‍ അന്നത് കിട്ടില്ലായിരുന്നു.' എന്നാണ് ധ്യാന്‍ പറയുന്നത്.

Other News in this category



4malayalees Recommends