കഴിഞ്ഞ മത്സരത്തില്‍ മെസിക്ക് ഫ്രീഡം നല്‍കി, അടുത്ത കളിയില്‍ ഞങ്ങള്‍ വിജയിക്കും, അര്‍ജന്റീനയെ പൂട്ടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്, സെമിയില്‍ കാനഡ വിജയിക്കുമെന്ന് പരിശീലകന്‍

കഴിഞ്ഞ മത്സരത്തില്‍ മെസിക്ക് ഫ്രീഡം നല്‍കി, അടുത്ത കളിയില്‍ ഞങ്ങള്‍ വിജയിക്കും, അര്‍ജന്റീനയെ പൂട്ടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്, സെമിയില്‍ കാനഡ വിജയിക്കുമെന്ന് പരിശീലകന്‍
കോപ്പ അമേരിക്കയിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ അര്ജന്റീന കാനഡയെ നേരിടും. ഗ്രൂപ്പ് സ്റ്റേജില്‍ ഇരുവരും നേരത്തെ തന്നെ ഏറ്റുമുട്ടിയിരുന്നു. ആ മത്സരത്തില്‍ അര്ജന്റീന 2 ഗോളുകള്‍ക്കാണ് കാനഡയെ പരാജയപ്പെടുത്തിയത്. അന്നത്തെ മത്സരത്തില്‍ മെസി ഉള്‍പ്പടെ കുറെ പേര്‍ക്ക് ഗോള്‍ അടിക്കാനുള്ള അവസരം ഉണ്ടായിട്ടും അത് പാഴാക്കിയിരുന്നു. അല്ലായിരുന്നെങ്കില്‍ 5 ഗോളിനെങ്കിലും അര്ജന്റീന വിജയിച്ചേനെ. ഇതേ കാനഡയെ തന്നെ ആണ് അര്ജന്റീന സെമിയില്‍ നേരിടുന്നത്. എന്നാല്‍ ഇത്തവണ അര്‍ജന്റീനയെ പൂട്ടാന്‍ ഉള്ള തന്ത്രങ്ങള്‍ മെനഞ്ഞിട്ടാണ് കാനഡ കളത്തിലേക്ക് ഇറങ്ങുന്നത്.

കാനഡ പരിശീലകന്‍ ജെസെ മാര്‍ഷിന്റെ വാക്കുകളിങ്ങനെയാണ്, അര്ജന്റീനയുമായിട്ടുള്ള മത്സരത്തില്‍ ഞങ്ങള്‍ ഡിഫന്‍സിനു മാത്രമല്ല പ്രാധാന്യം കൊടുക്കുന്നത്. ഞങ്ങള്‍ ആക്രമിച്ച് കളിക്കാന്‍ തന്നെ ആണ് പോകുന്നത്. ഞങ്ങള്‍ക്ക് ഇതും മൈന്റൈന്‍ ചെയ്യാന്‍ കഴിയും എന്ന് തെളയിക്കും. അഗ്രസീവ് ആയ മത്സരമായിരിക്കും അന്ന് കാണാന്‍ പോകുന്നത്. ആദ്യ മത്സരത്തില്‍ ഞങ്ങള്‍ ലയണല്‍ മെസിക്ക് കൂടുതല്‍ ഫ്രീഡം കൊടുത്തിരുന്നു. എന്നാല്‍ അടുത്ത മത്സരത്തില്‍ അങ്ങനെ ആയിരിക്കില്ല. അദ്ദേഹത്തെ കണ്ട്രോള്‍ ചെയ്യാന്‍ ആണ് ഞങ്ങള്‍ ശ്രമിക്കാന്‍ പോകുന്നത്. തീര്‍ച്ചയായും ഞങ്ങള്‍ വിജയിക്കാന്‍ തന്നെ ആണ് ശ്രമിക്കുക' ജെസെ മാര്‍ഷ് പറഞ്ഞു

കഴിഞ്ഞ മത്സരത്തില്‍ ഇക്വഡോറിനെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ പരാജയപ്പെടുത്തി ആണ് അര്ജന്റീന സെമി ഫൈനല്‍സിലേക്ക് പ്രവേശിച്ചത്. മത്സരത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ അര്‍ജന്റീനന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നില്ല അത് കൊണ്ടാണ് ഇരു ടീമുകളും പെനാലിറ്റിഷോയോട് ഔട്ട് വരെ കളി കൊണ്ട് പോയത്.

അതേസമയം വെനിസ്വേലയെ പെനാല്‍ട്ടിയില്‍ പരാജയപ്പെടുത്തി ആണ് കാനഡ സെമി ഫൈനല്‍സിലേക്ക് പ്രവേശിച്ചത്. ജൂലൈ 10 ആണ് അര്‍ജന്റീനയും കാനഡയും ആദ്യ സെമി ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

Other News in this category



4malayalees Recommends