കഴിഞ്ഞ വര്‍ഷം യുഎഇയില്‍ തീപിടിച്ചത് 1396 വാഹനങ്ങള്‍ക്ക്

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ തീപിടിച്ചത് 1396 വാഹനങ്ങള്‍ക്ക്
വേനല്‍ക്കാലങ്ങളില്‍ വാഹനം സുരക്ഷിതമാക്കാന്‍ ആറു മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി അബുദാബി പൊലീസ്. എന്‍ജിന്‍ ഓയില്‍, വെള്ളം എന്നിവയുടെ അളവ് പരിശോധിക്കുക, വാഹനത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കുക, കടുത്ത ചൂടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ സ്റ്റിയറിങ് വീല്‍ തണുത്ത ശേഷം യാത്ര പുറപ്പെടുക, ടയറില്‍ മതിയായ അളവില്‍ വായു ഉണ്ടെന്ന് പരിശോധിക്കുക, കത്തുന്നതും പൊട്ടിത്തെറിക്കുന്നതുമായ ഉപകരണങ്ങള്‍ വാഹനത്തില്‍ സൂക്ഷിക്കാതിരിക്കുക, തണലുള്ള സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുക എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.

കഴിഞ്ഞ വര്‍ഷം 1386 വാഹനങ്ങള്‍ തീപിടിച്ചു. ഇതില്‍ 326 എണ്ണം ദുബായിലായിരുന്നു.

Other News in this category



4malayalees Recommends