കുടിയേറാന്‍ പലര്‍ക്കുമുള്ള കാരണം മെച്ചപ്പെട്ട ജീവിതമാണ്. ഉയര്‍ന്ന ജീവിത നിലവാരം, തൊഴിലവസരം, സാംസ്‌കാരിക ആകര്‍ഷണം, പ്രകൃതി സൗന്ദര്യം , കാലാവസ്ഥ, വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങള്‍ എന്നിവ നിര്‍ണ്ണായകമാണ്.
ഗൂഗിള്‍ സെര്‍ച്ച് ഡാറ്റ വിശകലനം ചെയ്ത് ഫസ്റ്റ് മൂവ് ഇന്റര്‍നാഷണല്‍ നടത്തിയ പഠനം അനുസരിച്ച് കാനഡയിലേക്ക് ചേക്കേറാന്‍ കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നു
പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് കാനഡ. 1.5 ദശലക്ഷത്തിലധികം ആളുകളാണ് കാനഡയിലേക്ക് താമസം മാറുന്നത് സംബന്ധിച്ച് ഗൂഗിളില്‍ തിരഞ്ഞത്. മനോഹര പ്രകൃതി സൗന്ദര്യവും ഉയര്‍ന്ന ജീവിത നിലവാരവുമുള്ള കാനഡ ഏവര്‍ക്കും പ്രിയങ്കരമാണ്.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സുരക്ഷ, സാമ്പത്തികം, രാഷ്ട്രീയ സ്ഥിരത, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, മലിനീകരണം, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച ജീവിത നിലവാരം നിര്‍ണ്ണയിക്കുന്നത്. വാന്‍കൂവര്‍, ടൊറന്റോ പോലുള്ള പ്രധാന നഗരങ്ങളില്‍ ഉയര്‍ന്ന ജീവിത ചെലവാണ്.