ജീവനക്കാര്‍ക്ക് സമയബന്ധിതമായി ശമ്പളം നല്‍കാത്ത ചെറുകിട, ഇടത്തരം കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മാനവശേഷി, സ്വദേശവല്‍ക്കരണ മന്ത്രാലയം. അഞ്ചു തരം നിയമ ലംഘനങ്ങള്‍ നടത്തുന്ന കമ്പനികളുടെ ലൈസന്‍സാണ് റദ്ദാക്കുക.
തൊഴിലാളികളുടെ ശമ്പളം ധനകാര്യ സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന വേതന സുരക്ഷാ പദ്ധതി നടപ്പാക്കാതിരിക്കുക, സ്‌പോണ്‍സറുടെ കീഴിലല്ലാതെ തൊഴിലാളികളെ മറ്റിടങ്ങളില്‍ ജോലി ചെയ്യിപ്പിക്കുക, അമ്പത് ജീവനക്കാരില്‍ കൂടുതലുള്ള കമ്പനികളില്‍ സ്വദേശി മാനേജര്‍ ഇല്ലാതിരിക്കുക എന്നിവ ലൈന്‍സ് റദ്ദാക്കാവുന്ന കുറ്റങ്ങളാണ്.