ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരേ ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ ഇനി മൊബൈല്‍ ആപ്പ് വഴി അറിയിക്കാം
ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരേ ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ അത് സമര്‍പ്പിക്കാന്‍ ഉപഭോക്താക്കള്‍ ഇനി കൂടുതല്‍ എളുപ്പം. ഇതിനായി വാണിജ്യ വ്യവസായ മന്ത്രാലയം അതിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ പ്രത്യേക സൗകര്യം ഒരുക്കിയതോടെയാണിത്. മന്ത്രാലയത്തിന്റെ, ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണുകളിലും പ്രവര്‍ത്തിക്കുന്ന 'MOCIQATAR' എന്ന മൊബൈല്‍ ആപ്പിലാണ് പരാതി സമര്‍പ്പിക്കല്‍ സേവനം ആരംഭിച്ചത്. മൊബൈല്‍ ആപ്പ് വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കുമെതിരേ പരാതി മസര്‍പ്പിക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ സേവനത്തിലൂടെ സാധിക്കും. മേഖലയുമായി ബന്ധപ്പെട്ട പൊതു താല്‍പര്യാര്‍ഥമുള്ള പരാതികളും ഇതുവഴി നല്‍കാനാവും.