സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം ; ഖത്തറില്‍ നാലു പേര്‍ അറസ്റ്റില്‍
സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുകയും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുകയും ചെയ്ത കേസില്‍ ഖത്തറില്‍ നാലു പേര്‍ അറസ്റ്റില്‍. എക്‌സിലൂടെ ഇവര്‍ നടത്തിയ പോസ്റ്റാണ് അറസ്റ്റിലാവാന്‍ കാരണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
രാജ്യദ്രോഹം, വിദ്വേഷം, വംശീയത എന്നിവ വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.