ദുബായിലെ ഒമ്പത് രജിസ്‌ട്രേഷന്‍, ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ ഏറെക്കാലമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ അവയുടെ ഉടമകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. ഉടമകള്‍ സ്വന്തം നിലയ്ക്ക് കൊണ്ടുപോവാത്ത വാഹനങ്ങള്‍ മുനിസിപ്പാലിറ്റി കണ്ടുകെട്ടുമെന്നും അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദുബായ് മുനിസിപ്പാലിറ്റി ഇതിനകം 68 വാഹന ക്ലിയറന്‍സ് അലര്‍ട്ടുകള്‍ ഉടമകള്‍ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ കേന്ദ്രങ്ങളുടെ പാര്‍ക്കിങ് ഗ്രൗണ്ടുകളിലും മുറ്റത്തും വാഹനങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിച്ച ഉടമകള്‍ക്ക് മൊബൈല്‍ സന്ദേശങ്ങളും അയച്ചതായും മുനിസിപ്പാലിറ്റി അറിയിച്ചു.
വാര്‍സന്‍, ഖുസൈസ്, ഷാമില്‍ മുഹൈസ്‌ന, വാസല്‍ നദ്ദ് അല്‍ ഹമര്‍, തമാം, അല്‍ ആവിര്‍ മോട്ടോര്‍ ഷോ, അല്‍ ബര്‍ഷ, അല്‍ മുമയാസ്, വാസല്‍ അല്‍ ജദാഫ് എന്നിവിടങ്ങളിലെ വാഹന പരിശോധനാ കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.