ഓസ്‌ട്രേലിയയിലെ അടുത്ത ഫെഡറല്‍ തെരഞ്ഞെടുപ്പിന്റെ തിയതി തീരുമാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ക്വീന്‍സ്ലാന്‍ഡില്‍ വച്ചായിരുന്നു പ്രതികരണം.
പ്രധാനമന്ത്രി നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതായി വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇങ്ങനെയൊരു തിയതി തീരുമാനിച്ചിട്ടെന്ന് പ്രധാനമന്ത്രി അറിയിച്ചത്.
ക്വീന്‍സ്ലാന്‍ഡിലെ റയാന്‍ സീറ്റിലേക്ക് മത്സരാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിച്ചത്. മുന്‍ അധ്യാപിക റെബേക്ക ഹാക്ക് ഈ സീറ്റ് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമെന്നും ആല്‍ബനീസ് പറഞ്ഞു.