മെല്‍ബണിലെ ഡെറിമട്ടില്‍ ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തം ; പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

മെല്‍ബണിലെ ഡെറിമട്ടില്‍ ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തം ; പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം
മെല്‍ബണിലെ ഡെറിമട്ടില്‍ ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തിന് പിന്നിലെ പ്രദേശത്ത് അപകടകരമായ സാഹചര്യമെന്ന് മുന്നറിയിപ്പ്.

അല്‍ബിയോണ്‍, ബ്രേബ്രൂക്ക്, ബ്രൂക്ലിന്‍, ഡെറിമുട്ട്, ലാവര്‍ട്ടണ്‍ നോര്‍ത്ത്, സണ്‍ഷൈന്‍, സണ്‍ഷൈന്‍ വെസ്റ്റ്, ടോട്ടന്‍ഹാം, ട്രൂഗാനിന എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്നിശമന സേന വലിയ വെല്ലുവിളിയാണ് എടുക്കേണ്ടിവന്നത്. തീ പൂര്‍ണ്ണമായും അണക്കാനായിട്ടില്ല. പൂര്‍ണ്ണമായും തീ അണയാന്‍ ഏതാനും ദിവസങ്ങള്‍ കൂടി വേണ്ടിവരുമെന്നാണ് സൂചന.

വിഷപുക വ്യാപിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഏവരും സുരക്ഷിതമാണെന്നും വിക്ടോറിയ പൊലീസ് വക്താവ് അറിയിച്ചു.

മെല്‍ബണിന്റെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിന് പടിഞ്ഞാറ് 17 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡെറിമുട്ടില്‍ 8,000ത്തിലധികം പേര്‍ താമസിക്കുന്നുണ്ട്. കെമിക്കല്‍ എക്‌സ്‌പോളോഷനായതിനാല്‍ ജനത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്.




Other News in this category



4malayalees Recommends