സിഡ്‌നിയില്‍ വീടിന് തീപിടിച്ച് മൂന്നു കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി. മൂന്ന് കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.മൂന്നും ആറും വയസ്സുള്ള ആണ്‍കുട്ടികളും പത്തുമാസം പ്രായമുള്ള പെണ്‍കുട്ടിയും ആണ് മരിച്ചത്. കുട്ടികളുടെ പിതാവ് ജാമ്യത്തിനായി അപേക്ഷിച്ചിട്ടില്ല. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ അഞ്ചോളം കേസുകള്‍ നിലനില്‍ക്കുകയാണ്.
ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട നരഹത്യയാണ് സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.
മറ്റ് നാലു കുട്ടികളേയും കുട്ടികളുടെ അമ്മയേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പശ്ചിമ സിറ്റിയിലെ ലേലോര്‍ പാര്‍ക്കിലാണ് സംഭവം.
തീ അണക്കാനും വീട്ടിലേക്ക് പ്രവേശിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനുമുള്ള എമര്‍ജന്‍സി വിഭാഗത്തിന്റെ ശ്രമത്തെ കുട്ടികളുടെ പിതാവ് തടഞ്ഞുവെന്നതാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.