നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ കുറയുന്നതായി കോറിലോജിക്ക് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടിമ്പര്‍, ലോഹങ്ങള്‍ എന്നിവയുടെ വില കഴിഞ്ഞ 22 വര്‍ഷങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ജൂണ്‍ പാതത്തില്‍ വിലവര്‍ദ്ധനവ് 0.5 ശതമാനമായിരുന്നു, അതിന് മുമ്പുള്ള പാതത്തില്‍ 0.8 ആയിരുന്നു. നിര്‍മ്മാണ സാമഗ്രികളുടെ ചെലവ് കുറഞ്ഞെങ്കിലും തൊഴിലാളികളുടെ വേതനം ഉള്‍പ്പെടെ ബന്ധപ്പെട്ട ചെലവ് ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്.
എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവ് കുറയുന്നത് പണപ്പെരുപ്പം കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.