ഇന്ത്യന്‍ 2 ഇന്ന് തിയറ്ററുകളിലേക്ക്

ഇന്ത്യന്‍ 2 ഇന്ന് തിയറ്ററുകളിലേക്ക്
ശങ്കര്‍ കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. 28 വര്‍ഷങ്ങള്‍ക്ക് ശേഷം 'സേനാപതി' വീണ്ടും അവതരിക്കുന്ന ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. മാറിയ കാലത്തിന്റെ എല്ലാ സങ്കേതങ്ങളുടേയും പിന്‍ബലത്തോടെയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഇന്ത്യന്‍ രണ്ടാം ഭാഗമെത്തുന്നതെന്നതാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കാനുള്ള കാരണം.

കേരളത്തില്‍ 630 പ്രിന്റുകളിലാണ് ചിത്രം എത്തുന്നത്. 200 കോടി ബജറ്റിലൊരുക്കിയിരിക്കുന്ന സിനിമ, പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം ഭാഗത്തിന്റെ റിലീസിന് ശേഷം വൈകാതെ തന്നെ മൂന്നാം ഭാഗവും റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. രണ്ട്, മൂന്ന് ഭാഗങ്ങളിലായി കമല്‍ഹാസനെ 12 ഗെറ്റപ്പുകളില്‍ കാണാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Other News in this category



4malayalees Recommends