കാറില്‍ സ്യൂട്ട്‌കെയ്‌സുമായി ബ്രിസ്റ്റോളിലെ ക്ലിഫ്ടണ്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജില്‍ വന്നിറങ്ങി; സുരക്ഷാ വേലി മൂലം നദിയിലെറിയാന്‍ സാധിച്ചില്ല; പെട്ടികള്‍ക്ക് ഉള്ളില്‍ മനുഷ്യ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍; പ്രതിയെ തിരഞ്ഞ് പോലീസ്

കാറില്‍ സ്യൂട്ട്‌കെയ്‌സുമായി ബ്രിസ്റ്റോളിലെ ക്ലിഫ്ടണ്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജില്‍ വന്നിറങ്ങി; സുരക്ഷാ വേലി മൂലം നദിയിലെറിയാന്‍ സാധിച്ചില്ല; പെട്ടികള്‍ക്ക് ഉള്ളില്‍ മനുഷ്യ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍; പ്രതിയെ തിരഞ്ഞ് പോലീസ്
ബ്രിസ്റ്റോളിലെ പ്രശസ്തമായ ക്ലിഫ്ടണ്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട് സ്യൂട്ട്‌കെയ്‌സുകളില്‍ മനുഷ്യ മൃതദേഹം അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ആളെ തിരഞ്ഞ് പോലീസ്.

പാലത്തില്‍ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ വേലി മറികടന്ന് ഭാരമേറിയ സ്യൂട്ട്‌കെയ്‌സുകള്‍ നദിയിലേക്ക് എറിയാന്‍ കഴിയാതെ വന്നതോടെയാണ് പ്രതി പെട്ടി ഉപേക്ഷിച്ച് കടന്നതെന്നാണ് കരുതുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ് ആദ്യമായി പുറത്തുവിട്ടിട്ടുണ്ട്.

ബ്രിസ്റ്റോളിലെ പ്രശസ്തമായ പാലത്തില്‍ ദുരൂഹമായ രീതിയില്‍ ഇയാള്‍ പെരുമാറുന്നത് ശ്രദ്ധിച്ചതോടെ ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടന്നത്. പാലത്തിലെ ജീവനക്കാര്‍ ടോര്‍ച്ച് ഉപയോഗിച്ച് വെളിച്ചം നല്‍കി പെട്ടി തുറന്നപ്പോഴാണ് ഉള്ളില്‍ മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങളാണെന്ന് തിരിച്ചറിഞ്ഞത്.

ഒരു ടാക്‌സിയിലാണ് ഇയാള്‍ പാലത്തില്‍ എത്തിയത്. എന്നാല്‍ പോലീസ് എത്തുന്നതിന് മുന്‍പ് പെട്ടികള്‍ ഉപേക്ഷിച്ച് പ്രതി സ്ഥലം വിടുകയും ചെയ്തു. ടാക്‌സി ഡ്രൈവറെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

മനുഷ്യനെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ച വാര്‍ത്ത പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. പാലത്തില്‍ നിന്നും വെള്ളത്തിലേക്ക് എറിയാമെന്ന പ്രതീക്ഷയിലാണ് ഇയാള്‍ ഇവിടെ എത്തിയതെന്ന് ഇവര്‍ കരുതുന്നു. എന്നാല്‍ വളരെ ഉയരത്തിലുള്ള സുരക്ഷാ കമ്പികള്‍ ഇത് എറിയുന്നത് ബുദ്ധിമുട്ടാക്കി മാറ്റുകയാണുണ്ടായത്.

Other News in this category



4malayalees Recommends