സിഡ്‌നി മെഡിക്കല്‍ സെന്ററില്‍ രണ്ട് വനിതാ രോഗികള്‍ക്ക് എതിരെ ലൈംഗികാതിക്രമം; കണ്‍സള്‍ട്ടേഷനിലെ മോശം അനുഭവം നേരിട്ട സ്ത്രീകള്‍ പരാതിപ്പെട്ടതോടെ ഡോക്ടര്‍ അറസ്റ്റില്‍

സിഡ്‌നി മെഡിക്കല്‍ സെന്ററില്‍ രണ്ട് വനിതാ രോഗികള്‍ക്ക് എതിരെ ലൈംഗികാതിക്രമം; കണ്‍സള്‍ട്ടേഷനിലെ മോശം അനുഭവം നേരിട്ട സ്ത്രീകള്‍ പരാതിപ്പെട്ടതോടെ ഡോക്ടര്‍ അറസ്റ്റില്‍
സിഡ്‌നി മെഡിക്കല്‍ സെന്ററില്‍ രണ്ട് രോഗികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം നേരിട്ട ഡോക്ടര്‍ക്കെതിരെ കുറ്റം ചുമത്തി. ആണ്‍ക്ലിഫിലെ മെഡിക്കല്‍ സെന്ററില്‍ ജൂണ്‍ 4ന് കണ്‍സള്‍ട്ടേഷനിടെ അതിക്രമം നേരിട്ടതായി 28-കാരിയും, ജൂണ്‍ 26ന് മോശം അനുഭവം നേരിട്ടെന്ന് മറ്റൊരു 19-കാരിയും പരാതിപ്പെട്ടിരുന്നു.

വിവരം ലഭിച്ചതോടെ സെന്റ് ജോര്‍ജ്ജ് പോലീസ് ഏരിയ കമ്മാന്‍ഡ് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് മെഡിക്കല്‍ സെന്ററില്‍ നിന്നും 45-കാരനായ ഡോ. അഹ്മദ് അല്‍ സുഡാന്‍ അറസ്റ്റിലാകുന്നത്. ഇയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സെന്റ് ജോര്‍ജ്ജ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

അനുമതിയില്ലാതെ മറ്റൊരു വ്യക്തിയെ ലൈംഗികമായി സ്പര്‍ശിച്ചതിനും, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും ഉള്‍പ്പെടെയാണ് കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ ജാമ്യം നിഷേധിച്ചിട്ടുണ്ട്. ഇയാളെ സതര്‍ലാന്‍ഡ് ലോക്കല്‍ കോടതിയില്‍ ഹാജരാക്കും.

2017 മുതല്‍ ഓസ്‌ട്രേലിയയില്‍ ജിപിയായി ജോലി ചെയ്യുന്നതായാണ് ഡോ. അല്‍ സുഡാനിയുടെ മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നത്.

Other News in this category



4malayalees Recommends