വാട്ടര്‍ പാര്‍ക്കില്‍ ചുറ്റിക്കറങ്ങി സ്ത്രീകളെ കയറിപ്പിടിച്ച ഇന്ത്യക്കാരന്‍ അറസ്റ്റിലായി. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്ക് പ്രൊവിന്‍സിലുള്ള മോണ്‍ക്ടന്‍ നഗരത്തിലെ വാട്ടര്‍ പാര്‍ക്കിലായിരുന്നു ഇയാളുടെ കൂട്ട അതിക്രമം.
നോവാ സ്‌കോട്ടിയ ഹാലിഫാക്‌സില്‍ താമസിക്കുന്ന വ്യക്തിയാണ് അറസ്റ്റിലായിട്ടുള്ളത്. പബ്ലിക് വാട്ടര്‍ പാര്‍ക്കില്‍ ലൈംഗിക അതിക്രമം നടക്കുന്നതായി വിവരം ലഭിച്ചാണ് സ്ഥലത്ത് എത്തിയതെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് പറഞ്ഞു.
ഇയാള്‍ വാട്ടര്‍പാര്‍ക്കില്‍ ചുറ്റിനടന്ന് ആളുകളെ കടന്നുപിടിക്കുകയായിരുന്നു. ചുരുങ്ങിയത് 12 പേരെങ്കിലും ഇയാളില്‍ നിന്നും നേരിട്ട അതിക്രമത്തെ കുറിച്ച് മൊഴി നല്‍കി. ഇതില്‍ ചിലര്‍ക്ക് 16 വയസ്സ് പോലും തികഞ്ഞിട്ടില്ല.
പ്രതിയെ നിലവില്‍ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. ഒരു സംഘം ഇന്ത്യക്കാര്‍ക്കൊപ്പമാണ് ഇയാള്‍ കറങ്ങി നടന്നതെന്ന് ഇരകളില്‍ ഒരാളായ പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.