ഉത്തര്‍പ്രദേശ് സ്വദേശിയായ 24കാരന് 40 ദിവസത്തിനിടെ ഏഴുതവണ പാമ്പിന്റെ കടിയേറ്റു. വികാസ് ദുബെയാണ് കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായത്.
കഴിഞ്ഞ ആറ് തവണയും അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടതെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ജൂണ്‍ രണ്ടിനും ജൂലൈ ആറിനുമിടയില്‍ ആറ് തവണയാണ് പാമ്പ് കടിയേറ്റത്. ആവര്‍ത്തിച്ചുള്ള സംഭവത്തില്‍ വളരെ ആശങ്കയിലാണ് യുവാവും കുടുംബവും.
തുടര്‍ച്ചയായി പാമ്പ് കടിയേറ്റതോടെ താമസസ്ഥലത്തെ പ്രശ്‌നമായിരിക്കും എന്ന് കരുതിയാണ് വീട്ടുകാര്‍ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചത്. എന്നാല്‍ അവിടെ വച്ചും കടിയേറ്റതോടെ കുടുംബം ആശങ്കയിലാണ്.