വാര്‍ത്താസമ്മേളനത്തിലെ നാക്കുപിഴയ്ക്കും ആരോഗ്യ സ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ക്കിടയിലും പ്രചാരണത്തിലേക്ക് മടങ്ങിയെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. നമുക്ക് ജോലികള്‍ തീര്‍ക്കേണ്ടതുണ്ട്, ഞാന്‍ ഉറപ്പു തരുന്നു, എനിക്ക് കുഴപ്പമൊന്നുമില്ല, അനുയായികളെ അഭിസംബോധന ചെയ്തു 81 കാരനായ ബൈഡന്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്നതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പുകള്‍ നേരിടുന്നതിനിടെയാണ് ബൈഡന്റെ പ്രഖ്യാപനം.
ട്രംപുമായി നടന്ന സംവാദത്തില്‍ വാക്കുകള്‍ ഇടറുകയും കൃത്യമായി മറുപടി പറയാന്‍ കഴിയാതിരിക്കുകയും ചെയ്തതോടെയാണ് ബൈഡനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഇരുവരും തമ്മില്‍ മൂന്നു വയസ്സിന്റെ വ്യത്യാസമേയുള്ളൂവെങ്കിലും ബൈഡന്റെ പ്രായാധിക്യം വീണ്ടും ചര്‍ച്ചകളിലേക്ക് ഉയര്‍ന്നുവന്നതു ഡെമോക്രാറ്റുകള്‍ക്കിടയില്‍ ആശങ്കയായി.
കഴിഞ്ഞ ദിവസം നാറ്റോ ഉച്ചകോടിയിലും ബൈഡന് നാക്കുപിഴ സംഭവിച്ചു.