ബ്രിസ്റ്റോളില്‍ സ്യൂട്ട്‌കെയ്‌സില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ലണ്ടനിലെ ഫ്‌ളാറ്റിലും മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി; കൊല്ലപ്പെട്ടത് രണ്ട് പുരുഷന്‍മാര്‍; പോലീസ് തിരയുന്നത് 24-കാരനായ ആന്ത്രെസ് മൊസ്‌ക്വേറയെ

ബ്രിസ്റ്റോളില്‍ സ്യൂട്ട്‌കെയ്‌സില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ലണ്ടനിലെ ഫ്‌ളാറ്റിലും മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി; കൊല്ലപ്പെട്ടത് രണ്ട് പുരുഷന്‍മാര്‍; പോലീസ് തിരയുന്നത് 24-കാരനായ ആന്ത്രെസ് മൊസ്‌ക്വേറയെ
ബ്രിസ്‌റ്റോളിലെ ക്ലിഫ്ടണ്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജില്‍ രണ്ട് സ്യൂട്ട്‌കെയ്‌സുകളിലായി കണ്ടെത്തിയത് രണ്ട് പുരുഷന്‍മാരുടെ ശരീരഭാഗങ്ങളെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ്. ഇവരുടേതെന്ന് കരുതുന്ന ബാക്കി അവശിഷ്ടങ്ങള്‍ വെസ്റ്റ് ലണ്ടനിലെ ഫ്‌ളാറ്റില്‍ നിന്നും കണ്ടെത്തിയതായും പോലീസ് സ്ഥിരീകരിച്ചു.

സ്‌കോട്ട്‌സ് റോഡിലെ ഫ്‌ളാറ്റില്‍ നിന്നും കണ്ടെത്തിയ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ ബ്രിസ്റ്റോളില്‍ സ്യൂട്ട്‌കെയ്‌സില്‍ കണ്ടെത്തിയതുമായി ബന്ധമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്ന് മെറ്റ് പോലീസ് വാര്‍ത്താക്കുറിപ്പ് പറഞ്ഞു. രണ്ട് പുരുഷന്‍മാരാണ് ഇരകള്‍. ഇവര്‍ ആരാണെന്ന് മനസ്സിലായിട്ടുണ്ടെങ്കിലും ഔദ്യോഗിക തിരിച്ചറിയല്‍ പൂര്‍ത്തിയായിട്ടില്ല. അന്വേഷണങ്ങള്‍ തുടരുകയാണ്. ബന്ധുക്കളെ വിവരം അറിയിക്കാനും ശ്രമം നടക്കുന്നുണ്ട്, പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം പ്രതിയെന്ന് സംശയിച്ച് ഒരു 36-കാരനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വെറുതെവിട്ടു. യഥാര്‍ത്ഥത്തില്‍ കൊളംബിയന്‍ പൗരനായ 24-കാരന്‍ യോസ്റ്റിന്‍ ആന്ത്രെസ് മൊസ്‌ക്വേറയെയാണ് തങ്ങള്‍ തേടുന്നതെന്ന് ഇപ്പോള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ക്ക് പരിചയമുള്ളവരാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്ന് പോലീസ് കരുതുന്നു.

പ്രതി ലണ്ടനില്‍ നിന്നും ബ്രിസ്റ്റോളിലേക്ക് സംഭവദിവസം യാത്ര ചെയ്തതായി എവോണ്‍ & സോമര്‍സെറ്റ് പോലീസും, മെറ്റും നടത്തിയ പരിശോധനയില്‍ വ്യക്തമായി. പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഇതിന് പ്രാമുഖ്യം നല്‍കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

Other News in this category



4malayalees Recommends